ഗോളടിച്ച് ലൂണ, ബംഗളൂരുവിനെ കീഴടക്കി കേരള ബ്ലാസ്റ്റേഴ്സ്!

ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന ആദ്യ മത്സരത്തിൽ വിജയം നേടാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് ബംഗളൂരു എഫ്സിയെ പരാജയപ്പെടുത്തിയത്.സ്വന്തം ആരാധകർക്ക് മുന്നിൽ മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് നടത്തിയത്.

മത്സരത്തിന്റെ ആദ്യ പകുതിയിൽ ഗോളുകൾ ഒന്നും പിറന്നിരുന്നില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ബംഗളൂരു എഫ്സി ഒരു സെൽഫ് ഗോൾ വഴങ്ങുകയായിരുന്നു.കെസിയയായിരുന്നു ഹെഡർ ഗോൾ വഴങ്ങിയിരുന്നത്. തൊട്ടു പിന്നാലെ ലൂണയുടെ ഗോളും പിറന്നു. ബംഗളൂരു ഗോൾകീപ്പർ സന്ധുവിന്റെ മിസ്റ്റേക്കിൽ നിന്നായിരുന്നു ലൂണ ഗോൾ നേടിയിരുന്നത്.

ഇതോടുകൂടി തന്നെ ബ്ലാസ്റ്റേഴ്സ് വിജയം ഉറപ്പിച്ചിരുന്നു. എന്നാൽ മത്സരത്തിന്റെ 90 മിനിട്ടിൽ കർട്ടിസ് ബംഗളൂരു എഫ്സിക്ക് വേണ്ടി ഒരു ഗോൾ മടക്കി.പക്ഷേ പിന്നീട് ഗോളുകൾ ഒന്നും നേടാൻ കഴിയാതെ വന്നതോടെ അവർ തോൽവി സമ്മതിക്കുകയായിരുന്നു.ഈ വിജയത്തോടെ മൂന്ന് പോയിന്റ് കൈക്കലാക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *