കൊച്ചിയിൽ ഗോൾ മഴ, തകർന്നടിഞ്ഞ് ബ്ലാസ്റ്റേഴ്സ്!
ഒരല്പം മുമ്പ് നടന്ന ഐഎസ്എൽ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് വമ്പൻ തോൽവി. രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് സ്വന്തം മൈതാനത്ത് ATK മോഹൻ ബഗാനോട് തകർന്നടിഞ്ഞത്. ഒരു ഗോളിന്റെ ലീഡ് നേടിയതിനുശേഷമായിരുന്നു ബ്ലാസ്റ്റേഴ്സ് ഇത്തരത്തിലുള്ള ഒരു തോൽവിയിലേക്ക് കൂപ്പുകുത്തിയത്. ദിമിത്രി പെട്രാട്ടോസിന്റെ ഹാട്രിക്കാണ് ATK ക്ക് ഈ വിജയം സമ്മാനിച്ചിട്ടുള്ളത്.
മത്സരത്തിന്റെ ആറാം മിനിറ്റിൽ തന്നെ സഹലിന്റെ അസിസ്റ്റിൽ നിന്നും ഇവാൻ കലിയൂഷ്‌നി ബ്ലാസ്റ്റേഴ്സിന് ലീഡ് നേടിക്കൊടുത്തത്. എന്നാൽ പിന്നീട് വമ്പൻ തിരിച്ചുവരവാണ് ATK നടത്തിയത്.26ആം മിനുട്ടിൽ ബൗമസിന്റെ പാസിൽ നിന്ന് ദിമിത്രി ഗോൾ കണ്ടെത്തി.38ആം മിനുട്ടിൽ കൗക്കോ ATK ക്ക് ലീഡ് നൽകി.ആദ്യ പകുതി അവസാനിച്ചപ്പോൾ ഒന്നിനെതിരെ 2 ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് പിന്നിലായിരുന്നു.
HATTRICK HERO! 💚♥️#ATKMohunBagan #JoyMohunBagan #আমরাসবুজমেরুন pic.twitter.com/cqMybC5f8k
— ATK Mohun Bagan FC (@atkmohunbaganfc) October 16, 2022
രണ്ടാം പകുതിയിലും കൂടുതൽ ഗോളുകൾ ബ്ലാസ്റ്റേഴ്സ് വഴങ്ങി.62,92 മിനുട്ടുകളിൽ ഗോൾ നേടിക്കൊണ്ട് ദിമിത്രി ഹാട്രിക്ക് പൂർത്തിയാക്കി.81ആം മിനുട്ടിൽ രാഹുൽ ബ്ലാസ്റ്റേഴ്സിനെ വേണ്ടി ഒരു ഗോൾ നേടിയെങ്കിലും അതൊന്നു മതിയാകുമായിരുന്നില്ല.88ആം മിനുട്ടിൽ ലെനി റോഡ്രിഗസിന്റെ ഗോളും ഈ വിജയം നേടാൻ ATK യെ സഹായിച്ചു.
മത്സരത്തിൽ ലഭിച്ച അവസരങ്ങൾ മുതലെടുക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിക്കാതെ പോവുകയായിരുന്നു. മാത്രമല്ല പലപ്പോഴും നിർഭാഗ്യം വിനയാവുകയും ചെയ്തു. ഏതായാലും ഈ വമ്പൻ തോൽവി ബ്ലാസ്റ്റേഴ്സിന്റെ ആത്മവിശ്വാസത്തെ തല്ലിക്കെടുത്താൻ സാധ്യതയുണ്ട്.