കേരള ബ്ലാസ്റ്റേഴ്‌സ് മികച്ച രീതിയിൽ കളിച്ചു, അഭിനന്ദനവുമായി ലോപസ് ഹബാസ് !
ഈ സീസണിലെ ഐഎസ്എല്ലിലെ ആദ്യ മത്സരത്തിൽ തന്നെ വിജയം സ്വന്തമാക്കാൻ അന്റോണിയോ ലോപസ് ഹബാസ് പരിശീലിപ്പിക്കുന്ന എടികെ മോഹൻ ബഗാന് സാധിച്ചിരുന്നു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു എടികെ വിജയം സ്വന്തമാക്കിയത്. രണ്ടാം പകുതിയിൽ റോയ് കൃഷ്ണയായിരുന്നു എടികെ വിജയഗോൾ നേടിയത്. മത്സരത്തിൽ ഇരുടീമുകളും തുല്യപോരാട്ടമാണ് നടത്തിയതെങ്കിലും കിട്ടിയ അവസരം മുതലെടുത്ത് കൊണ്ടു എടികെ വിജയം കരസ്ഥമാക്കുകയായിരുന്നു. അതേസമയം ടീമിന്റെ വിജയത്തിൽ പരിശീലകൻ ഹബാസ് സംതൃപ്തി പ്രകടിപ്പിച്ചു. ബുദ്ധിമുട്ടുള്ള മത്സരമായിരുന്നുവെന്നും എന്നാൽ മൂന്ന് പോയിന്റുകൾ നേടാൻ സാധിച്ചതിൽ താൻ സന്തോഷവാനാണ് എന്നുമാണ് ഇദ്ദേഹം അറിയിച്ചത്. കൃത്യമായ സമയത്തു നടത്തിയ സബ്‌സ്ടിട്യൂഷനുകൾ തങ്ങൾക്ക് തുണയായെന്നും ഹബാസ് കൂട്ടിച്ചേർത്തു.കൂടാതെ കേരള ബ്ലാസ്റ്റേഴ്‌സിനെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല. ബ്ലാസ്റ്റേഴ്‌സ് നല്ല പ്രകടനമാണ് കാഴ്ച്ചവെച്ചത് എന്നാണ് ഇദ്ദേഹം പറഞ്ഞത്.
🗣️ "After the substitution, we improved."
— Indian Super League (@IndSuperLeague) November 20, 2020
Read what Antonio Lopez Habas had to say after @atkmohunbaganfc beat @KeralaBlasters 1-0 in the #HeroISL 2020-21 season opener.#KBFCATKMB #LetsFootball https://t.co/voA5kST7Ok
” മത്സരങ്ങളിൽ നിന്നും ഏറെ കാലം വിട്ടു നിന്ന ശേഷം ഇതുപോലെയൊരു മത്സരം കളിക്കുക എന്നുള്ളത് ഏറെ ബുദ്ധിമുട്ടേറിയ കാര്യമാണ്. പക്ഷെ ഇത് ഫുട്ബോളാണ്. മത്സരത്തിൽ മികച്ച രീതിയിലാണ് ഞങ്ങൾ കളിച്ചത്. ഇനി ഞങ്ങൾക്ക് ചിന്തിക്കേണ്ടത് എസ്സി ഈസ്റ്റ് ബംഗാളിനെതിരെയുള്ള മത്സരത്തെ കുറിച്ചാണ്. അതിന് എല്ലാ ദിവസവും പരിശീലനം നടത്താനുള്ള തയ്യാറെടുപ്പിലാണ് ഞങ്ങൾ. മധ്യനിരയിലും മുന്നേറ്റനിരയിലും യഥാർത്ഥത്തിലുള്ള ഒരു പ്രകടനം ലഭിച്ചില്ല. ആ സബ്സ്റ്റിട്യൂഷന് ശേഷം ഞങ്ങൾക്ക് മത്സരത്തിൽ പുരോഗതി കൈവരിക്കാനായി. തീർച്ചയായും ഞങ്ങൾക്ക് ഗുണകരമാവുന്ന റിസൾട്ട് ആണ് ലഭിച്ചത്. കേരള ബ്ലാസ്റ്റേഴ്‌സ് നല്ല രീതിയിലാണ് കളിച്ചത്. പക്ഷെ മൂന്ന് പോയിന്റുകൾ സ്വന്തമാക്കാൻ കഴിഞ്ഞതിൽ ഞങ്ങൾ തൃപ്തരാണ് ” ലോപസ് ഹബാസ് പറഞ്ഞു.
Just a solitary goal separated @KeralaBlasters and @atkmohunbaganfc in the #HeroISL 2020-21 season opener!
— Indian Super League (@IndSuperLeague) November 21, 2020
Check out @RoyKrishna21's strike in #KBFCATKMB 📽️
📺 Full highlights 👉 https://t.co/408jxbLtEK#LetsFootball pic.twitter.com/1R4rKBEYxq