കന്നിവിജയം നേടാൻ ബ്ലാസ്റ്റേഴ്‌സും ഗോവയും, മത്സരത്തെ കുറിച്ച് അറിയേണ്ടതെല്ലാം !

ഈ സീസണിലെ ആദ്യ വിജയം സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്‌സും എഫ്സി ഗോവയും തമ്മിൽ പോരടിക്കുന്നു.ഇന്ന് രാത്രി ഇന്ത്യൻ സമയം 7:30-നാണ് മത്സരം അരങ്ങേറുക. ഇരുടീമുകളും ലീഗിൽ ഒരൊറ്റ വിജയം പോലും കരസ്ഥമാക്കിയിട്ടില്ല. മൂന്ന് മത്സരങ്ങൾ കളിച്ച ഇരുടീമുകളുടെയും സമ്പാദ്യം രണ്ട് സമനിലയും ഒരു തോൽവിയുമായി രണ്ട് പോയിന്റാണ്. അതിനാൽ തന്നെ ഇരുടീമുകൾക്കും മുന്നേറണമെങ്കിൽ വിജയം അനിവാര്യമാണ്.

ടീം ന്യൂസ്‌ – എഫ്സി ഗോവയുടെ നിരയിൽ ഇന്ന് റിടീം ട്ലാങ്ങിന്റെ സേവനം ലഭ്യമാവില്ല. കഴിഞ്ഞ മത്സരത്തിൽ താരം റെഡ് കാർഡ് കണ്ടിരുന്നു. അതേസമയം കേരള ബ്ലാസ്റ്റേഴ്‌സ് നിരയിൽ മാറ്റങ്ങൾ ഉണ്ടായേക്കില്ല. ചെന്നൈക്കെതിരെ കളിച്ച അതേ ഇലവൻ തന്നെ വിക്കുന ഇറക്കിയേക്കും.

സാധ്യത ലൈനപ്പ് – FC Goa: Nawaz (GK); Seriton, Gonzalez, Donachie, Gama; Bedia, Lenny; Brandon, Doungel, Noguera; Angulo.

Kerala Blasters: Albino (GK); Nishu, Costa, Kone, Denechandra; Facundo, Gomez, Rohit;Naorem, Seityasen,Hooper

പരസ്പരം ഏറ്റുമുട്ടിയ കണക്കുകൾ – ഗോവയുടെ ഏറ്റവും പ്രിയപ്പെട്ട എതിരാളികളിൽ ഒന്നാണ് ബ്ലാസ്റ്റേഴ്‌സ്. ഇതുവരെ പന്ത്രണ്ട് തവണയാണ് ഗോവയും ബ്ലാസ്റ്റേഴ്‌സും തമ്മിൽ മാറ്റുരച്ചിട്ടുള്ളത്. ഇതിൽ എട്ട് തവണയും ഗോവ വിജയം കൊയ്യുകയായിരുന്നു. മൂന്ന് തവണ ബ്ലാസ്റ്റേഴ്‌സ് വിജയിച്ചപ്പോൾ ഒരു തവണ മത്സരം സമനിലയിൽ കലാശിച്ചു. കഴിഞ്ഞ തവണത്തെ ആദ്യ മത്സരം 2-2 ന് സമനിലയിൽ കലാശിച്ചപ്പോൾ രണ്ടാം മത്സരത്തിൽ 3-2 എന്ന സ്കോറിന് ബ്ലാസ്റ്റേഴ്‌സ് ഗോവക്ക്‌ മുന്നിൽ കീഴടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *