ഐഎം വിജയന്റെ വിമർശനം, രാഹുൽ പറഞ്ഞത് ഇങ്ങനെ!

കഴിഞ്ഞ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരത്തിൽ ടീമിന്റെ രക്ഷകനായത് മലയാളി താരം കെപി രാഹുൽ ആയിരുന്നു. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ സന്ധുവിനെ കീഴടക്കി ബ്ലാസ്റ്റേഴ്‌സിന്റെ വിജയഗോൾ നേടിയിരുന്നു. ഈ സീസണിൽ താരം നേടുന്ന രണ്ടാം ഗോൾ ആയിരുന്നു അത്. എന്നാൽ അതിന് മുമ്പ് രാഹുലിന് മുൻ സൂപ്പർ താരം ഐഎം വിജയന്റെ വിമർശനത്തിന് ഇരയാവേണ്ടി വന്നിരുന്നു. താരത്തിന്റെ മുടിയുടെ നിറത്തെ പരാമർശിച്ചു കൊണ്ടായിരുന്നു ഐഎം വിജയൻ താരത്തെ വിമർശിച്ചിരുന്നത്. ഒഡീഷക്കെതിരെയുള്ള മത്സരത്തിൽ 4-2 ആയിരുന്നു ബ്ലാസ്റ്റേഴ്‌സ് തോൽവി അറിഞ്ഞത്. ആ മത്സരത്തിന് ശേഷം മലയാള മനോരമയിൽ എഴുതിയ ലേഖനത്തിലായിരുന്നു ഐഎം വിജയൻ താരത്തെ വിമർശിച്ചത്. മുടിയുടെ നിറം മാറ്റുന്നതും ഗ്രൗണ്ടിലുടനീളം ഓടുന്നതുമല്ല ഫുട്ബോൾ എന്നും പക്വതയോടെയും ടീമിന് അനുസരിച്ചും കളിക്കാൻ പഠിക്കണമെന്നായിരുന്നു ഇദ്ദേഹം എഴുതിയിരുന്നത്. കൂടാതെ യുവതാരം ജെറിയെ താരതമ്യം ചെയ്യുകയും ചെയ്തിരുന്നു.

എന്നാൽ ഇതിനോട് തന്റെ അഭിപ്രായം അറിയിച്ചിരിക്കുകയാണ് കെപി രാഹുൽ.അത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും ആളുകൾ അവർക്ക്‌ വേണ്ടത് പറയുമെന്നുമാണ് രാഹുൽ ഇതേകുറിച്ച് പറഞ്ഞത്. ” ആളുകൾ അവർക്ക് വേണ്ടത് പറയും.അത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. അതിലൊരു അഭിപ്രായം പറയാൻ ഇനി ഞാനില്ല ” ഇതായിരുന്നു രാഹുൽ പറഞ്ഞത്. ” ദേശിയ ടീമിലേക്ക് എത്തുക എന്നുള്ളത് മാത്രമല്ല എന്റെ ലക്ഷ്യം.കേരള ബ്ലാസ്റ്റേഴ്‌സിലും ഞാൻ ശ്രദ്ദാലുവാണ്.ഇത്പോലെ മുന്നോട്ട് പോവാനാവുമെന്ന് തീർച്ചയാണ്.ടീമിന് വേണ്ടി ഞാൻ എല്ലാം നൽകും.ബാക്കിയുള്ളത് കാത്തിരുന്നു കാണാം ” രാഹുൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *