എല്ലാ ആരാധകരോടും ക്ഷമ ചോദിക്കുന്നു, ഒഡീഷയോടും നാണംകെട്ട ശേഷം കിബു പറഞ്ഞത് ഇങ്ങനെ !
ഇന്നലെ ഐഎസ്എല്ലിൽ നടന്ന മത്സരത്തിൽ അവസാനസ്ഥാനക്കാരായ ഒഡീഷയോടും നാണംകെട്ട തോൽവി ഏറ്റുവാങ്ങാനായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിധി. രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ഈ സീസണിൽ ഒരൊറ്റ ജയം പോലും നേടാത്ത ഒഡീഷക്ക് മുന്നിൽ ബ്ലാസ്റ്റേഴ്‌സ് തകർന്നടിഞ്ഞത്. ഒഡീഷക്ക് വേണ്ടി മൗറിസിയോ ഇരട്ടഗോളുകൾ നേടിയപ്പോൾ ഒരു ഗോൾ ടൈലർ നേടി. ശേഷിച്ച ഗോൾ ബ്ലാസ്റ്റേഴ്‌സ് താരം ജീക്സൺ സിംഗിന്റെ സെൽഫ് ഗോളായിരുന്നു. ഹൂപ്പർ,മുറെ എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഗോളുകൾ നേടിയത്. ഈ സീസണിൽ അഞ്ചാമത്തെ തോൽവിയാണ് ബ്ലാസ്റ്റേഴ്‌സ് വഴങ്ങിയത്. നിലവിൽ പത്താം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്.ഈ തോൽവിക്ക് പിന്നാലെ ആരാധകരോട് ക്ഷമ ചോദിച്ചിരിക്കുകയാണ് പരിശീലകൻ കിബു വിക്കുന. മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുന്ന വേളയിലാണ് ഇദ്ദേഹം ആരാധകരോട് ക്ഷമ ചോദിച്ചത്.
Kibu Vicuna apologises to Kerala Blasters fans 🙏😥
— Goal India (@Goal_India) January 7, 2021
Read: https://t.co/5mbW4bdlPW#ISL #KBFCOFC
” എല്ലാ ആരാധകരോടും ക്ഷമ ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ നല്ല രീതിയിൽ അല്ല കളിച്ചത്. ഒരുപാട് അബദ്ധങ്ങൾ വരുത്തിവെക്കുകയും ചെയ്തു. ഇതല്ല ഞങ്ങൾ കാണാൻ ആഗ്രഹിക്കുന്ന ടീം. അതിനാൽ തന്നെ ഞങ്ങൾ ക്ഷമ ചോദിക്കുന്നു. പലയിടത്തും പിഴവുകൾ വരുത്തി. ടാക്ടിക്കൽ പരമായി പിഴവുകൾ സംഭവിച്ചു. അതിനാലാണ് ഈ റിസൾട്ടും സംഭവിച്ചത്. ഏതായാലും അടുത്ത മത്സരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. മൂന്ന് പോയിന്റ് നേടാൻ ശ്രമിക്കണം. നാലു ഗോളുകളാണ് ഞങ്ങൾ വഴങ്ങിയത്. ഒരു ബുദ്ധിമുട്ടേറിയ രാത്രിയായിരുന്നു ഇന്ന് ഞങ്ങൾക്ക് ” വിക്കുന പറഞ്ഞു.
Odisha FC head coach Stuart Baxter was a relieved man after win over Kerala Blasters 😌
— Goal India (@Goal_India) January 7, 2021
Read: https://t.co/9QVvwk6bDM#ISL #KBFCOFC