ഇനി ഓരോ മത്സരവും ഫൈനൽ പോലെ കളിക്കണം : വുകമനോവിച്ച്
ഇന്നലെ ഐഎസ്എല്ലിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഹൈദരാബാദിനെ പരാജയപ്പെടുത്തിയിരുന്നു.മത്സരത്തിന്റെ 42-ആം മിനുട്ടിൽ അൽവാരോ വാസ്‌ക്കസ് നേടിയ ഗോളിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് വിജയം സ്വന്തമാക്കിയത്. ഇതോടെ പരാജയമറിയാതെ ഒമ്പതു മത്സരങ്ങൾ പൂർത്തിയാക്കാൻ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞിരുന്നു. മാത്രമല്ല പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനം സ്വന്തമാക്കാനും ബ്ലാസ്റ്റേഴ്‌സിന് സാധിച്ചിട്ടുണ്ട്.
"If we want to remain top, we must play every game like a final"@KeralaBlasters head coach @ivanvuko19 not getting carried away with league position.
— Indian Super League (@IndSuperLeague) January 9, 2022
Read 👇https://t.co/xb6tOkSxyd #KBFCHFC #HeroISL #LetsFootball
ഏതായാലും ഈ വിജയത്തിൽ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ വുകമനോവിച്ച് സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്. കൂടാതെ ഇനിയും ഒന്നാം സ്ഥാനക്കാരായി തുടരണമെങ്കിൽ ഓരോ മത്സരവും ഫൈനൽ പോലെ കളിക്കണമെന്നും ഇദ്ദേഹം ഓർമ്മിപ്പിച്ചു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ലീഗിലെ ഏറ്റവും മികച്ച ടീമിനെതിരെയാണ് ഞങ്ങൾ കളിച്ചത്.പരാജയപ്പെടുത്താൻ ബുദ്ധിമുട്ടുള്ള ടീമാണ് അവർ. പക്ഷേ ഞങ്ങൾക്കതിന് സാധിച്ചു എന്നുള്ളത് സന്തോഷം നൽകുന്ന ഒരു കാര്യമാണ്.ഇനിയും ഞങ്ങൾക്ക് 10 മത്സരങ്ങളുണ്ട്.30 പോയിന്റുകൾ ഇനിയും നേടാനുണ്ട്.അത്കൊണ്ട് തന്നെ ഈ ഒന്നാം സ്ഥാനം നിലനിർത്തണമെങ്കിൽ ഓരോ മത്സരവും ഫൈനൽ പോലെ കളിക്കേണ്ടതുണ്ട്.ഈ മൂന്ന് പോയിന്റുകൾ നേടാൻ കഴിഞ്ഞതിൽ ഹാപ്പിയാണ്.ഈ താരങ്ങളിൽ ഞാൻ അഭിമാനം കൊള്ളുന്നു.ആരാധകരുടെ കാര്യത്തിലും ഞാൻ ഹാപ്പിയാണ് ” വുകമനോവിച്ച് പറഞ്ഞു.