ഇതാണ് യഥാർത്ഥ ബ്ലാസ്റ്റേഴ്‌സ്, കിബു പറയുന്നു !
ഇന്നലെ ഐഎസ്എല്ലിൽ നടന്ന മത്സരത്തിൽ ത്രസിപ്പിക്കുന്ന വിജയം നേടാൻ കേരള ബ്ലാസ്റ്റേഴ്‌സിന് സാധിച്ചിരുന്നു. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് ജംഷഡ്പൂരിനെ തകർത്തു വിട്ടത്. പത്ത് പേരായി ചുരുങ്ങിയിട്ടും പൂർവാധികം ശക്തിയോടെ പൊരുതിയ ബ്ലാസ്റ്റേഴ്‌സ് വിജയം എതിരാളികളിൽ നിന്നും തട്ടിയെടുക്കുകയായിരുന്നു. ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഏറെ ആശ്വാസം പകരുന്ന വിജയമായിരുന്നു ഇത്. ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഇരട്ടഗോളുകൾ നേടിക്കൊണ്ട് ജോർദാൻ മറേയാണ് തിളങ്ങിയത്. ഏതായാലും ടീമിന്റെ വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ചിരിക്കുകയാണ് പരിശീലകൻ കിബു വിക്കുന. ബ്ലാസ്റ്റേഴ്‌സിന്റെ യഥാർത്ഥ രൂപത്തെയാണ് ഇപ്പോൾ കാണാനായത് എന്നാണ് കിബു വിക്കുനയുടെ അഭിപ്രായം. ബ്ലാസ്റ്റേഴ്‌സിന് ഒരു കോമ്പിറ്റിറ്റീവ് ടീമായി മാറാൻ കഴിയുമെന്നാണ് തങ്ങൾ തെളിയിച്ചതെന്നും വിക്കുന കൂട്ടിച്ചേർത്തു. മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പരിശീലകൻ.
A performance that showed Kerala Blasters' character? 💥
— Goal India (@Goal_India) January 10, 2021
Kibu Vicuna's thoughts: https://t.co/0EbfVQZB7a#ISL #JFCKBFC #KBFC
” മത്സരം വിജയിക്കാനാവുമെന്ന് ഞങ്ങൾ അടിയുറച്ചു വിശ്വസിച്ചിരുന്നു. തുടക്കം മുതലേ മൂന്ന് പോയിന്റിന് വേണ്ടി ഞങ്ങൾ പൊരുതിയിരുന്നു. ഞങ്ങൾ നല്ല രീതിയിലാണ് മത്സരം ആരംഭിച്ചത്. രണ്ടാം യെല്ലോ കാർഡ് ലഭിക്കുന്നത് വരെ രണ്ടാം പകുതിയും നല്ല രീതിയിൽ പോയി. ആ യെല്ലോ കാർഡ് കാര്യങ്ങളെ ബുദ്ദിമുട്ടിലാക്കി. പക്ഷെ മികച്ച കൗണ്ടർ അറ്റാക്കിലൂടെ ഞങ്ങൾ ഒരു കോമ്പിറ്റേറ്റീവ് ടീമാണ് എന്ന് തെളിയിച്ചു. മൂന്ന് പോയിന്റ് ലഭിച്ചതിൽ ഞാൻ സന്തോഷവാനാണ്. ടീമിന്റെ യഥാർത്ഥ രൂപവും ക്വാളിറ്റിയുമാണ് ഇന്ന് നിങ്ങൾക്ക് കാണാനായത്. ഒരുപാട് അവസരങ്ങൾ ഞങ്ങൾ ഉണ്ടാക്കിയെടുത്തു. കോസ്റ്റയും ജോർദാനും ഗോളുകൾ കണ്ടെത്തി. ഞങ്ങൾക്ക് ഒരുപാട് അവസരങ്ങൾ ലഭിച്ചിരുന്നു ” കിബു പറഞ്ഞു.
🗣️ A beaming @lakibuteka reflects on a sweet victory at the Tilak Maidan stadium, in Coach's Corner! #JFCKBFC #YennumYellow pic.twitter.com/edJWFeaBty
— K e r a l a B l a s t e r s F C (@KeralaBlasters) January 11, 2021