ആ നാണക്കേടിന് പകരം വീട്ടാൻ ബ്ലാസ്റ്റേഴ്‌സിനാവുമോ? സാധ്യത ലൈനപ്പുകൾ ഇങ്ങനെ !

ഈ സീസണിലെ ആദ്യ സതേൺ ഡെർബിക്ക്‌ കളമൊരുങ്ങുകയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 7:30-നാണ് ബ്ലാസ്റ്റേഴ്‌സും ചെന്നൈയും തമ്മിൽ കൊമ്പുകോർക്കുന്നത്. ആദ്യ രണ്ട് മത്സരങ്ങളിലും ജയമില്ലാതെയാണ് ബ്ലാസ്റ്റേഴ്‌സ് വരുന്നതെങ്കിൽ ആദ്യ മത്സരം തന്നെ വിജയിച്ചു കൊണ്ടാണ് ചെന്നൈ വരുന്നത്. ജയത്തിൽ കുറഞ്ഞതൊന്നും ഇരുടീമുകളും ലക്ഷ്യം വെക്കില്ല എന്നുറപ്പാണ്. പക്ഷെ ബ്ലാസ്റ്റേഴ്‌സിന് ഒരു കണക്കുതീർക്കാനുണ്ട്. അവസാനമായി ചെന്നൈയോട് കളിച്ച മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് നാണംകെട്ട തോൽവിയായിരുന്നു വഴങ്ങിയിരുന്നത്. 6-3 എന്ന സ്കോറിനായിരുന്നു ബ്ലാസ്റ്റേഴ്‌സ് അന്ന് നാണംകെട്ടത്. ക്രിവല്ലറോ, വാൽസ്കിസ്, ചാങ്തേ എന്നിവരുടെ ഇരട്ടഗോളുകളായിരുന്നു അന്ന് ബ്ലാസ്റ്റേഴ്‌സിന് നാണക്കേട് സമ്മാനിച്ചത്. അതേസമയം അന്ന് ഹാട്രിക് നേടിയ ഓഗ്ബച്ചെ ഇന്ന് ടീമിനൊപ്പമില്ല. ആ തോൽവിക്ക്‌ പകരം ചോദിക്കാൻ ബ്ലാസ്റ്റേഴ്‌സിനാവുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

ഇരുവരും പരസ്പരം ഏറ്റുമുട്ടിയ കണക്കുകൾ എടുത്തു നോക്കിയാലും ചെന്നൈക്ക്‌ തന്നെയാണ് മുൻ‌തൂക്കം. ആകെ കളിച്ച 14 മത്സരങ്ങളിൽ ചെന്നൈ ആറു മത്സരത്തിൽ വിജയിച്ചു. അതേ സമയം മൂന്നെണ്ണത്തിൽ മാത്രമേ ബ്ലാസ്റ്റേഴ്‌സിന് വിജയിക്കാൻ സാധിച്ചൊള്ളൂ. അഞ്ചെണ്ണം സമനിലയിൽ കലാശിക്കുകയും ചെയ്തു. ഈ മത്സരങ്ങളിൽ നിന്നായി ചെന്നൈ ആകെ 22 ഗോളുകൾ നേടിയപ്പോൾ ബ്ലാസ്റ്റേഴ്‌സ് 18 ഗോളുകളാണ് നേടിയിട്ടുള്ളത്. കഴിഞ്ഞ സീസണിൽ കളിച്ച രണ്ട് മത്സരങ്ങളിലും ചെന്നൈ ആയിരുന്നു വിജയിച്ചിരുന്നത്. 3-1, 6-3 എന്ന സ്കോറുകൾക്ക്‌ ആയിരുന്നു ജയം കൊയ്തിരുന്നത്.

ഇന്നത്തെ മത്സരത്തിലെ സാധ്യതലൈനപ്പുകൾ താഴെ നൽകുന്നു.. (ഖേൽനൗ )

Chennaiyin FC (4-2-3-1)

Kaith (GK); Reagan, Sabia, Sipovic, Lalchhuanmawia; Thapa, Tangri; Goncalves, Crivellaro, Chhangte; Sylvestr.

Kerala Blasters (4-2-3-1)

Gomes (GK); Nishu, Kone, Nhamoinesu, Carneiro; Gomez, Jeakson; Cidoncha, Ritwik, Seityasen; Hooper.

Leave a Reply

Your email address will not be published. Required fields are marked *