ആവേശകരമായ പോരാട്ടം, ഗോകുലത്തിന് മുന്നിൽ പരാജയപ്പെട്ട് കേരള ബ്ലാസ്റ്റേഴ്സ്!

ഡ്യൂറന്റ് കപ്പിൽ ഇന്ന് നടന്ന കേരള ഡെർബിയിൽ ബ്ലാസ്റ്റേഴ്സിന് പരാജയം. മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് ഗോകുലം കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. ഒരു ഘട്ടത്തിൽ 4-1 പിറകിൽ പോയ കേരള ബ്ലാസ്റ്റേഴ്സ് തിരിച്ചുവരവിനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും തോൽവി ഒഴിവാക്കാനായില്ല.

മത്സരത്തിന്റെ പതിനേഴാം മിനിറ്റിൽ തന്നെ അമിനൂ ഗോകുലത്തിന് വേണ്ടി ഗോൾ നേടിയെങ്കിലും ബ്ലാസ്റ്റേഴ്സ് 34 മിനിട്ടിൽ ഒരു ഗോൾ മടക്കി. പക്ഷേ ആദ്യപകുതി അവസാനിക്കുന്നതിന് മിനുട്ടുകൾക്ക് മുന്നേ രണ്ട് ഗോളുകൾ കൂടി ഗോകുലം കേരള നേടുകയായിരുന്നു. ഇതോടെ ആദ്യപകുതിയിൽ 3-1 ന് ബ്ലാസ്റ്റേഴ്സ് പിറകിലായി.

രണ്ടാം പകുതി തുടങ്ങിയ ഉടനെ ഗോകുലം കേരള അഭിജിത്തിലൂടെ മറ്റൊരു ഗോൾ നേടി.ഇതോടെ 4-1 പിറകിലായി.പിന്നീട് ബ്ലാസ്റ്റേഴ്സ് തിരിച്ചുവരവിനുള്ള ശ്രമങ്ങൾ നടത്തി. ഫലമായിക്കൊണ്ട് 53ആം മിനിട്ടിൽ പ്രബീർ ദാസും 77ആം മിനുട്ടിൽ ലൂണയും ഗോൾ നേടി.പക്ഷേ പിന്നീട് ഗോൾ നേടാനാവാതെ പോയത് കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാവുകയായിരുന്നു. ഇനി അടുത്ത മത്സരത്തിൽ ബംഗളൂരു എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!