ആരിറങ്ങും? മുംബൈക്കെതിരെയുള്ള ബ്ലാസ്റ്റേഴ്സിന്റെ സാധ്യത ലൈനപ്പ് ഇങ്ങനെ!

ഇന്ന് വളരെ നിർണായകമായ ഒരു മത്സരത്തിനാണ് കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്. മുംബൈ സിറ്റി എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.ഇന്നത്തെ മത്സരം വിജയിച്ചാൽ മാത്രമേ ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കാൻ സാധിക്കുകയുള്ളൂ.

സൂപ്പർ താരം ഖബ്രക്ക് വിലക്ക് വീണത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടി ഏൽപ്പിക്കുന്ന ഒരു കാര്യമാണ്. ആസ്ഥാനത്ത് സന്ദീപ് സിംഗിനെയായിരിക്കും ബാസ്റ്റേഴ്സ് നിയോഗിക്കുക. ബ്ലാസ്റ്റേഴ്സിനെ ഒരു സാധ്യത ഇലവൻ നമുക്കൊന്ന് പരിശോധിക്കാം.

ഗോൾ കീപ്പറായി കൊണ്ട് ഗിൽ തന്നെയായിരിക്കും. സെന്റർ ബാക്കുമാരുടെ സ്ഥാനത്ത് ലെസ്ക്കോവിച്ചും ഹോർമിപാമും തന്നെയായിരിക്കും.ഖബ്രയുടെ സ്ഥാനത്ത് സന്ദീപ് സിംഗ് ഇടംനേടും.ലെഫ്റ്റ് ബാക്ക് പൊസിഷനിൽ സഞ്ജീവ് സ്റ്റാലിൻ ആയിരിക്കും ഉണ്ടാവുക.

മധ്യനിരയുടെ കാര്യത്തിലേക്ക് വരുമ്പോൾ ജീക്ക്സൺ സിംഗ്,പൂട്ടിയ എന്നിവർ ഡിഫൻസീവ് മിഡ്‌ഫീൽഡർമാരായി കളിക്കും.സഹൽ അബ്ദു സമദും അഡ്രിയാൻ ലൂണയുമായിരിക്കും അറ്റാകിംഗ് മിഡ്‌ഫീൽഡർമാരുടെ റോളിൽ ഉണ്ടാവുക.മുന്നേറ്റനിരയിൽ സ്ട്രൈക്കർമാരായി കൊണ്ട് പതിവുപോലെ അൽവാരോ വാസ്കസും പെരീര ഡയസുമാണ് ഇറങ്ങുക.

ഏതായാലും ഇന്നത്തെ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് വിജയിക്കുമെന്നുള്ള പ്രതീക്ഷ തന്നെയാണ് ആരാധകർ വെച്ചുപുലർത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *