ആദ്യജയം നേടാൻ ബ്ലാസ്റ്റേഴ്‌സ്, എതിരാളികൾ ബെംഗളൂരു, മത്സരത്തെ കുറിച്ച് അറിയേണ്ടതെല്ലാം !

ഐഎസ്എല്ലിൽ ഒരിക്കൽ കൂടി കേരള ബ്ലാസ്റ്റേഴ്‌സ് കളത്തിലേക്കിറങ്ങുകയാണ്. ഈ സീസണിലെ ആദ്യ ജയം പ്രതീക്ഷിച്ചിറങ്ങുന്ന ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ വൈരികളായ ബെംഗളൂരു എഫ്സിയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 7:30 നാണ് മത്സരം നടക്കുക. കഴിഞ്ഞ മത്സരത്തിൽ ഗോവയോടേറ്റ നാണംകെട്ട തോൽവിയുടെ ക്ഷീണം മറക്കാനാവും ബ്ലാസ്റ്റേഴ്‌സ് കളലത്തിലിറങ്ങുന്നതെങ്കിൽ നോർത്ത് ഈസ്റ്റിനോട് സമനില വഴങ്ങിക്കൊണ്ടാണ് ബെംഗളൂരുവിന്റെ വരവ്. നിലവിൽ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ് ബെംഗളൂരു. നാലു മത്സരങ്ങളിൽ നിന്ന് ആറു പോയിന്റ് ആണ് ബെംഗളൂരുവിനുള്ളത്. അതേസമയം ബ്ലാസ്റ്റേഴ്‌സ് ഒമ്പതാം സ്ഥാനത്താണ്. നാലു മത്സരങ്ങളിൽ നിന്ന് കേവലം രണ്ട് പോയിന്റ് മാത്രമാണ് ബ്ലാസ്റ്റേഴ്‌സിനുള്ളത്.

ഇതുവരെ ഐഎസ്എല്ലിൽ ആറു തവണയാണ് ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരുവിനെ നേരിട്ടിട്ടുള്ളത്. ഇതിൽ നാലു തവണയും ബ്ലാസ്റ്റേഴ്‌സ് തോൽവി അറിയുകയായിരുന്നു. ഒരു തവണ വിജയിച്ചപ്പോൾ ഒരു സമനില വഴങ്ങി. പക്ഷെ അവസാനമായി നടന്ന മത്സരം ബ്ലാസ്റ്റേഴ്‌സ് ആയിരുന്നു വിജയം കൊയ്തത്. ഇതുവരെ പതിനൊന്ന് ഗോളുകൾ ആണ് ബെംഗളൂരു ബ്ലാസ്റ്റേഴ്‌സിനെതിരെ നേടിയിട്ടുള്ളത്. ബ്ലാസ്റ്റേഴ്‌സ് ആവട്ടെ ആറു ഗോളുകൾ തിരിച്ചടിച്ചു.

ഇരുടീമുകളുടെയും സാധ്യത ലൈനപ്പ് താഴെ നൽകുന്നു.

Bengaluru FC: Gurpreet (GK); Khabra, Juanan, Bheke, Ashique; Paartalu, Dimas, Suresh; Chhetri, Opseth, Udanta 

Kerala Blasters FC: Gill; Nishu, Lalruatthara, Kone, Jessel; Vicente, Puitea, Facundo, Sahal; Hooper, Murray

Leave a Reply

Your email address will not be published. Required fields are marked *