അർജുൻ ജയരാജും ബ്ലാസ്റ്റേഴ്‌സും തമ്മിലുള്ള കരാർ അവസാനിപ്പിച്ചു? പുറത്ത് വരുന്ന റിപ്പോർട്ടുകൾ ഇങ്ങനെ !
കേരള ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി താരം അർജുൻ ജയരാജും ക്ലബും തമ്മിലുള്ള കരാർ അവസാനിപ്പിച്ചതായി വാർത്തകൾ. ഇന്ത്യയിലെ പ്രമുഖ ഫുട്ബോൾ മാധ്യമമായ ഖേൽ നൗ ആണ് ഈ വാർത്തയുടെ ഉറവിടം. കേരള ബ്ലാസ്റ്റേഴ്‌സും താരവും തമ്മിൽ പരസ്പരധാരണയോടെയാണ് കരാർ അവസാനിപ്പിച്ചത് എന്നാണ് ഖേൽ നൗ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ ഇക്കാര്യം ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അതിനാൽ തന്നെ കൂടുതൽ വ്യക്തമായ വിവരങ്ങൾക്ക് കാത്തിരിക്കേണ്ടിയിരിക്കുന്നു. മധ്യനിര താരമായ ജയരാജ് ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിച്ചിട്ടില്ല. ഇരുപത്തിനാലുകാരനായ താരം കൂടുതൽ അവസരങ്ങൾ ലഭിക്കാൻ വേണ്ടിയാണ് കരാർ അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്ന് ഖേൽ നൗ വെളിപ്പെടുത്തുന്നു. 2019-ലായിരുന്നു താരം ബ്ലാസ്റ്റേഴ്‌സുമായി കരാറിൽ എത്തിയത്. മൂന്ന് വർഷത്തെ കരാറായിരുന്നു. അത്പ്രകാരം 2021/22 സീസൺ വരെ താരത്തിന് ബ്ലാസ്റ്റേഴ്‌സിൽ തുടരാമായിരുന്നു.
.@KeralaBlasters are set to part ways with midfielder Arjun Jayaraj on mutual consent, Khel Now understands. #Indianfootball #HeroISL #ISL #YennumYellow #kbfc #keralablasters #LetsFootball @kbfc_manjappada
— Khel Now (@KhelNow) December 2, 2020
More details. 👇https://t.co/ZvCAfHo51s
ഐഎസ്എല്ലിലെയും ഐലീഗിലെയും ചില ക്ലബുകളിൽ നിന്ന് ജയരാജിന് ഓഫറുകൾ വന്നതായാണ് ഖേൽ നൗവിന്റെ അവകാശവാദം. ബ്ലാസ്റ്റേഴ്‌സിൽ അവസരങ്ങൾ കുറവായതിനാൽ സ്ഥിരമായി അവസരങ്ങൾ ലഭിക്കുന്നിടത്തേക്ക് താരം ചേക്കേറിയെക്കുമെന്നാണ് റിപ്പോർട്ടുകൾ. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫുട്ബോൾ ടീമിലൂടെയാണ് ഈ മധ്യനിര താരം സീനിയർ കരിയർ ആരംഭിച്ചത്. മികച്ച പ്രകടനം കാഴ്ച്ചവെച്ചതോടെ താരം ഗോകുലം കേരളയിൽ എത്തി. കേരള പ്രീമിയർ ലീഗിൽ അരങ്ങേറിയ താരം ഗോൾ നേടുകയും കിരീടജേതാക്കളാവാൻ സഹായിക്കുകയും ചെയ്തു.തുടർന്ന് ഐ ലീഗിൽ അരങ്ങേറിയ താരം ഗോളും സ്വന്തമാക്കിയിരുന്നു. സൂപ്പർ കപ്പിൽ രണ്ട് മത്സരങ്ങൾ കളിക്കാൻ താരത്തിനായിരുന്നു. ഒടുവിൽ 2018/19 സീസണിന്റെ അവസാനത്തിൽ ബ്ലാസ്റ്റേഴ്‌സ് 21 ലക്ഷം രൂപക്ക് താരത്തെ റാഞ്ചുകയായിരുന്നു. എന്നാൽ ബ്ലാസ്റ്റേഴ്‌സിൽ താരത്തിന് അവസരങ്ങൾ ലഭിച്ചില്ല.
[🌕] Kerala Blasters and Arjun Jayaraj have mutually agreed terms on a contract termination. He was offered to certain ISL and I-League sides, but the player was interested to leave the club in search for first-team action elsewhere. 🐘⛔️ @KhelNow @harithoyakkat #ISL #KBFC pic.twitter.com/sgklEkanJx
— Sevens Football (@sevensftbl) December 2, 2020