അവിശ്വസനീയ ഗോളുമായി വാസ്ക്കസ്,പത്ത് പേരായി ചുരുങ്ങിയിട്ടും വിജയപാതയിൽ തിരിച്ചെത്തി ബ്ലാസ്റ്റേഴ്സ്!
ഒരു മത്സരത്തിന്റെ ഇടവേളക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്സ് വിജയ വഴിയിലേക്ക് തിരിച്ചെത്തിയിരിക്കുന്നു.നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയത്.പെരീര ഡയസ്,അൽവാരോ വാസ്ക്കസ് എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോളുകൾ നേടിയത്. ബ്ലാസ്റ്റേഴ്സ് താരംആയുഷ് അധികാരി റെഡ് കാർഡ് കണ്ടതോടെ ഇരുപത് മിനുട്ടിന് മുകളിൽ ബ്ലാസ്റ്റേഴ്സ് പത്ത് 10 പേരുമായാണ് കളിച്ചത്. ജയത്തോടെ ബ്ലാസ്റ്റേഴ്സ് പോയിന്റ് ടേബിളിൽ രണ്ടാംസ്ഥാനത്താണ് .13 മത്സരങ്ങളിൽ നിന്ന് 23 പോയിന്റാണ് ബ്ലാസ്റ്റേഴ്സിന്റെ സമ്പാദ്യം.
Jorge Diaz’s headed goal put @KeralaBlasters in the lead! 🤩⚽️
— Indian Super League (@IndSuperLeague) February 4, 2022
More to come from the striker? #KBFCNEU #HeroISL #LetsFootball pic.twitter.com/cKd4kGGElB
മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരുടീമുകൾക്കും ഗോളുകളൊന്നും ഒന്നും നേടാൻ സാധിച്ചിരുന്നില്ല.എന്നാൽ രണ്ടാം പകുതിയിൽ ഗോളുകൾ പിറക്കുകയായിരുന്നു.മത്സരത്തിന്റെ 62-ആം മിനുട്ടിൽ കബ്രയുടെ ഹെഡർ അസിസ്റ്റിൽ നിന്ന് ജോർഗെ പെരീര ഡയസാണ് ആദ്യ ഗോൾ നേടിയത്.പിന്നീടാണ് അൽവാരോ വാസ്ക്കസിന്റെ അവിശ്വസനീയ ഗോൾ പിറന്നത്.നോർത്ത് ഈസ്റ്റിന്റെ മിസ് പാസ് പിടിച്ചെടുത്ത വാസ്ക്കസ് ബ്ലാസ്റ്റേഴ്സിന്റെ ഹാഫിൽ നിന്ന്,75 വാര അകലെ നിന്നും ഒരു തകർപ്പൻ ഷോട്ടിലൂടെ ഗോൾ സ്വന്തമാക്കുകയായിരുന്നു.ഇതോടെ ബ്ലാസ്റ്റേഴ്സ് വിജയമുറപ്പിച്ചു. മത്സരത്തിന്റെ അവസാന സെക്കൻഡിൽ ഇർഷാദാണ് നോർത്ത് ഈസ്റ്റിന്റെ ഏക ഗോൾ നേടിയത്.വാസ്ക്കസ് തന്നെയാണ് ഹീറോ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.