അമിത ആഹ്ലാദം വേണ്ട : വിജയത്തെ കുറിച്ച് ബ്ലാസ്റ്റേഴ്‌സ് കോച്ച് പറയുന്നു!
ഇന്നലെ നടന്ന മത്സരത്തിൽ ഒഡീഷയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി കൊണ്ടാണ് ബ്ലാസ്റ്റേഴ്‌സ് ഈ സീസണിലെ ആദ്യ ജയം കുറിച്ചത്. ആൽവരോ വാസ്‌കസും പ്രശാന്തും നേടിയ ഗോളുകളാണ് ബ്ലാസ്റ്റേഴ്‌സിന് ജയം സമ്മാനിച്ചത്. എടുത്തു പറയേണ്ടത് അഡ്രിയാൻ ലൂണയുടെ രണ്ട് അസിസ്റ്റുകളുമാണ്. മികച്ച പ്രകടനമായിരുന്നു ലൂണ ഈ മത്സരത്തിൽ പുറത്തെടുത്തത്.
ഏതായാലും ഈ വിജയത്തിൽ ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകനായ ഇവാൻ വുകമനോവിച്ച് സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ വിജയത്തിൽ അമിത ആഹ്ലാദം പ്രകടിപ്പിക്കേണ്ടതില്ലെന്നും കഠിനാദ്ധ്യാനം ചെയ്തു കൊണ്ട് മുന്നോട്ട് പോവണമെന്നും ഇദ്ദേഹം ഓർമ്മിപ്പിച്ചിട്ടുണ്ട്. വുകമനോവിച്ചിന്റെ വാക്കുകൾ ഐഎസ്എല്ലിന്റെ ഒഫീഷ്യൽ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
.@KeralaBlasters head coach @ivanvuko19 reviews his side's victory against @OdishaFC.
— Indian Super League (@IndSuperLeague) December 5, 2021
Read 👇https://t.co/Xh9Ple9snZ#KBFCOFC #HeroISL #LetsFootball
” ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ വിജയമാണ്. ഈ കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും മികച്ച പ്രകടനമാണ് ഞങ്ങൾ പുറത്തെടുത്തിട്ടുള്ളത്.വ്യത്യസ്ഥ ശൈലികൾ ഞങ്ങൾക്ക് പരീക്ഷിക്കണമായിരുന്നു. ശക്തരായ ടീമിനെയാണ് ഞങ്ങൾ നേരിടാൻ പോകുന്നത് എന്നുള്ള കാര്യം മത്സരത്തിന് മുന്നേ തന്നെ ഞങ്ങൾക്ക് അറിയാമായിരുന്നു.അവരെ വലിയ രൂപത്തിൽ പ്രെസ്സ് ചെയ്യാനാണ് ഞങ്ങൾ തീരുമാനിച്ചത്. അത് നടപ്പിലാക്കാൻ കഴിഞ്ഞു എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഈ മത്സരത്തിൽ വിജയം ഞങ്ങൾ അർഹിച്ചതാണ്.എനിക്കതിൽ സന്തോഷവുമുണ്ട്.പക്ഷേ നമ്മൾ വിനയാന്വിതരായിരിക്കണം, കഠിനാധ്വാനം തുടരുകയും വേണം ” ഇവാൻ പറഞ്ഞു.
നിലവിൽ പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സുള്ളത്. ഇനി ഈസ്റ്റ് ബംഗാളിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.