പിന്നിൽ നിന്നും തിരിച്ചടിച്ച് സമനില നേടിയിട്ടും സംതൃപ്തനാവാതെ ഗോവ പരിശീലകൻ, മത്സരശേഷം പറഞ്ഞതിങ്ങനെ !

ഇന്നലെ ഐഎസ്എല്ലിൽ നടന്ന മത്സരത്തിൽ ബെംഗളൂരു എഫ്സിയും ഗോവ എഫ്സിയും സമനിലയിൽ പിരിയുകയായിരുന്നു. രണ്ട് ഗോളുകൾക്ക്‌ പിറകിൽ നിന്നിരുന്ന ഗോവ നാലു മിനുറ്റിനിടെ രണ്ട് ഗോളുകൾ തിരിച്ചടിച്ചു കൊണ്ട് സമനില പിടിച്ചു വാങ്ങുകയായിരുന്നു. ബെംഗളൂരു എഫ്സിക്ക്‌ വേണ്ടി ക്ലയിറ്റൺ സിൽവ, ജുവാനാൻ എന്നിവരാണ് ഗോളുകൾ നേടിയത്. എന്നാൽ നാലു മിനുറ്റിനിടെ രണ്ട് ഗോളുകൾ നേടിക്കൊണ്ട് ഇഗോർ അങ്കുളോ ഗോവയുടെ രക്ഷകനായി മാറുകയായിരുന്നു. വിജയമുറപ്പിച്ചു നിൽക്കുന്ന സമയത്താണ് അങ്കുളോ രണ്ട് ഗോളുകൾ ബെംഗളൂരു വലയിൽ നിക്ഷേപിക്കുന്നത്. തന്റെ ടീം സമനില പിടിച്ചുവാങ്ങിയെങ്കിലും ഗോവ പരിശീലകൻ യുവാൻ ഫെറാണ്ടോ സംതൃപ്തനല്ല. സമനില നേടിയതിൽ സന്തോഷമുണ്ടെങ്കിലും തങ്ങൾ ലക്ഷ്യമിട്ട റിസൾട്ട്‌ ഇതല്ലായിരുന്നുവെന്നും അക്കാര്യത്തിൽ താൻ സന്തോഷവാനല്ല എന്നുമാണ് ഇദ്ദേഹം അറിയിച്ചത്.

” ബ്രാണ്ടൻ മാത്രമല്ല, ഇവാൻ ഗോൺസാലസ്, റൊമാരിയോ തുടങ്ങിയ എല്ലാ താരങ്ങളും ടീമിനെ സഹായിച്ചിട്ടുണ്ട്. ഈ സിസ്റ്റത്തിൽ മാറ്റം വരുത്തേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം സ്പേസ് കണ്ടെത്തുന്നതിലാണ്. ഏതായാലും മത്സരം 2-2 എന്ന സ്‌കോറിൽ അവസാനിച്ചതിൽ ഞാൻ സന്തോഷവാനാണ്. എന്നാൽ ഒരു പോയിന്റ് മാത്രം നേടാനായതിൽ ഞാൻ നിരാശനുമാണ്. കാരണം ഞങ്ങളുടെ മെന്റാലിറ്റി എന്നുള്ളത് മൂന്ന് പോയിന്റുകൾ കരസ്ഥമാക്കുക എന്നുള്ളതാണ്. ഇതൊരു വിചിത്രമായ മത്സരമായിരുന്നു. എനിക്കറിമായിരുന്നു ഇതൊരു വ്യത്യസ്ഥമായ മത്സരമായിരിക്കുമെന്ന്. ഏതായാലും ഇനി ഒരുപാട് കാര്യങ്ങൾ പഠിക്കാനും ഇമ്പ്രൂവ് ആകാനുമുണ്ട്. കാരണം ഒരുപാട് പ്രധാനപ്പെട്ട മത്സരങ്ങളാണ് ഇനി വരാനിരിക്കുന്നത് ” യുവാൻ ഫെറാണ്ടോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *