ഐഎസ്എല്ലിന്റെ ഫിക്സ്ചർ പുറത്ത്, ആദ്യ മത്സരം കേരള ബ്ലാസ്റ്റേഴ്‌സിന്റേത് !
2020/21 സീസണിലെ ഇന്ത്യൻ സൂപ്പർ ലീഗ് ഫിക്സ്ചർ പുറത്ത് വിട്ടു. പത്ത് റൗണ്ട് പോരാട്ടങ്ങളുടെ ഫിക്സ്ചറാണ് ഇപ്പോൾ പുറത്ത് വിട്ടിട്ടുള്ളത്. ആദ്യ മത്സരം തന്നെ കേരള ബ്ലാസ്റ്റഴ്സിന്റേത് ആണ് എന്നുള്ളത് മലയാളി ആരാധകർക്ക് സന്തോഷം നൽകുന്ന കാര്യമാണ്. നവംബർ ഇരുപതിനാണ് ആദ്യ മത്സരം അരങ്ങേറുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് എട്ടികെ മോഹൻബഗാനെയാണ് ആദ്യ മത്സരത്തിൽ നേരിടുന്നത്. ബാമ്പോളിമിലെ ഗോവ മെഡിക്കൽ കോളേജ് സ്റ്റേഡിയത്തിൽ വെച്ചാണ് ഈ മത്സരം നടക്കുക. രാത്രി 7:30-നാണ് മത്സരം അരങ്ങേറുക.അതേസമയം ഞായറാഴ്ച്ചകളിൽ രണ്ട് മത്സരങ്ങളുണ്ട്. ഇവകൾ അഞ്ച് മണിക്കും 7:30-നുമാണ് നടത്തപ്പെടുക. ഗോവയിലെ ഫറ്റോർഡ, ബാമ്പോളീം, വാസ്കോ എന്നീ സ്ഥലങ്ങളിലെ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക അതേസമയം ഇന്ത്യൻ ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്ന എടികെ മോഹൻ ബഗാൻ-ഈസ്റ്റ് ബംഗാൾ പോരാട്ടം നവംബർ ഇരുപത്തിയേഴിനാണ് നടക്കുക. ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങൾ ഇങ്ങനെയാണ്.
Fixtures for the first 11 rounds of the #HeroISL 2020-21 season are in!
— Indian Super League (@IndSuperLeague) October 30, 2020
Download the fixtures 👉 https://t.co/YFQofpBOhj https://t.co/zxq05hCnkH
ബ്ലാസ്റ്റേഴ്‌സ് vs എടികെ മോഹൻ ബഗാൻ (നവംബർ – 20- വെള്ളി )
ബ്ലാസ്റ്റേഴ്‌സ് vs നോർത്ത് ഈസ്റ്റ് ( നവംബർ – 26- വ്യാഴം )
ബ്ലാസ്റ്റേഴ്‌സ് vs ചെന്നൈയിൻ എഫ്സി (നവംബർ – 29- ഞായർ )
ബ്ലാസ്റ്റേഴ്‌സ് vs ഗോവ (ഡിസംബർ – 6 -ഞായർ )
ബ്ലാസ്റ്റേഴ്‌സ് vs ബെംഗളൂരു (ഡിസംബർ – 13 – ഞായർ )
ബ്ലാസ്റ്റേഴ്‌സ് vs ഈസ്റ്റ് ബംഗാൾ (ഡിസംബർ -20-ഞായർ )
ബ്ലാസ്റ്റേഴ്‌സ് vs ഹൈദരാബാദ് ( ഡിസംബർ – 27 – ഞായർ )
ബ്ലാസ്റ്റേഴ്‌സ് vs മുംബൈ ( ജനുവരി – 2 – ശനി )
ബ്ലാസ്റ്റേഴ്‌സ് vs ഒഡീഷ ( ജനുവരി – 7 – വ്യാഴം )
ബ്ലാസ്റ്റേഴ്‌സ് vs ജംഷഡ്പൂർ ( ജനുവരി – 10 – ഞായർ )
Almost time to reveal the fixtures for #HeroISL 2020-21 🙌
— Indian Super League (@IndSuperLeague) October 30, 2020
TUNE IN NOW 📺
➡️ https://t.co/rWHXeeuv4Q
➡️ https://t.co/YAN0dKdZuC pic.twitter.com/jiAw0fryZR