ഹാലണ്ട് എങ്ങോട്ട്? നാല് ക്ലബുകളുടെ പേര് വെളിപ്പെടുത്തി ഏജന്റ്!
ബൊറൂസിയ ഡോർട്മുണ്ടിന്റെ യുവസൂപ്പർ താരം എർലിങ് ഹാലണ്ട് ഇനി അധികകാലമൊന്നും ക്ലബ്ബിൽ ഉണ്ടാവില്ല എന്ന് വ്യക്തമാണ്. ഹാലണ്ട് ക്ലബ് വിട്ടേക്കുമെന്നുള്ള സൂചനകൾ അദ്ദേഹത്തിന്റെ ഏജന്റായ മിനോ റയോള നൽകിയിരുന്നു. ഇപ്പോഴിതാ ഹാലണ്ട് പോവാൻ സാധ്യതയുള്ള ക്ലബുകളുടെ പേരുകൾ അദ്ദേഹത്തിന്റെ ഏജന്റായ മിനോ റയോള വെളിപ്പെടുത്തിയിട്ടുണ്ട്.ബയേൺ, റയൽ, ബാഴ്സലോണ, മാഞ്ചസ്റ്റർ സിറ്റി എന്നിവരുടെ പേരുകളാണ് അദ്ദേഹം തുറന്ന് പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകൾ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) December 11, 2021
” തന്റെ കരിയറിലെ അടുത്ത സ്റ്റെപ് വെക്കാൻ ഹാലണ്ടിന് ഇപ്പോൾ സാധിക്കും.ബയേൺ, റയൽ, ബാഴ്സലോണ, സിറ്റി, ഈ വമ്പൻ ക്ലബുകളൊക്കെ അദ്ദേഹത്തിന് പോവാൻ സാധിക്കുന്നവയാണ്.സിറ്റി ഈയിടെ അഞ്ച് ചാമ്പ്യൻഷിപ്പുകൾ എടുത്തിട്ടുണ്ട്.യുണൈറ്റഡിനെക്കാൾ കൂടുതലാണത്.ബൊറൂസിയയിലേക്ക് കൂടുമാറിയ സമയത്ത്, ഇങ്ങനെയൊരു ചുവട് വെപ്പ് ആവശ്യമായി വരുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു.ചിലപ്പോൾ ഈ സമ്മറിൽ, ചിലപ്പോൾ ഈ സമ്മറിനു ശേഷം. പക്ഷേ ഈ സമ്മറിൽ തന്നെ ഹാലണ്ട് ക്ലബ് വിടാൻ വലിയ സാധ്യതകൾ അവശേഷിക്കുന്നുണ്ട് ” റയോള പറഞ്ഞു.