ഹാലണ്ടിന് വിലയിട്ട് ബൊറൂസിയ, നിരവധി ക്ലബുകൾ രംഗത്ത്!

സൂപ്പർ താരം എർലിങ് ഹാലണ്ടിന് ബൊറൂസിയ ഡോർട്മുണ്ട് വിലയിട്ടതായി റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം ഇഎസ്പിഎന്നാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്.180 മില്യൺ യൂറോയാണ് ഹാലണ്ടിന്റെ വിലയായി ബൊറൂസിയ കണ്ടുവെച്ചിരിക്കുന്നത്.നിലവിൽ 2024 വരെ താരത്തിന് ബൊറൂസിയയുമായി കരാറുണ്ടെങ്കിലും നിരവധി ക്ലബുകൾ താരത്തിന് വേണ്ടി രംഗത്ത് വന്നതോടെ നല്ല തുകക്ക് താരത്തെ കൈമാറാൻ തന്നെയാണ് ബൊറൂസിയ ഉദ്ദേശിക്കുന്നത്.75 മില്യൺ യൂറോയാണ് താരത്തിന്റെ റിലീസ് ക്ലോസ്. പക്ഷെ 180 മില്യൺ ലഭിച്ചാലെ താരത്തെ വിൽക്കുകയൊള്ളൂ എന്ന നിലപാടിലാണ് ബൊറൂസിയ ഡോർട്മുണ്ട്.ഇതിൽ കുറഞ്ഞ ഒരു തുകക്ക് താരത്തെ വിൽക്കേണ്ട എന്ന തീരുമാനവും ബൊറൂസിയ കൈകൊണ്ടിട്ടുണ്ട്.

നിലവിൽ റയൽ മാഡ്രിഡ്‌, എഫ്സി ബാഴ്സലോണ എന്നിവർ താരത്തിന് വേണ്ടി രംഗത്തുണ്ട്. ഇതിന് പുറമേ താരത്തിന് വേണ്ടി ബയേൺ,മാഞ്ചസ്റ്റർ യുണൈറ്റഡ്, സിറ്റി, ചെൽസി എന്നിവരും താരത്തിൽ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പക്ഷെ താരത്തിന്റെ വിലയായ ഈ ഭീമൻ തുക ആർക്കൊക്കെ താങ്ങാൻ കഴിയും എന്നതാണ് ഇവിടുത്തെ പ്രധാനപ്രശ്നം.ഈയിടെയായി ബിബിസിക്ക് നൽകിയ ഒരഭിമുഖത്തിൽ താരത്തിന്റെ ഏജന്റ് ആയ മിനോ റയോളയും ഇതേപറ്റി തുറന്നു സംസാരിച്ചിരുന്നു.” ഒട്ടുമിക്ക ക്ലബുകളും ഹാലണ്ടിൽ താല്പര്യം അറിയിച്ചിട്ടുണ്ട്.കാരണം അദ്ദേഹത്തിന്റെ ഈ പ്രായത്തിൽ അദ്ദേഹം ചെയ്തു കൂട്ടിയ കാര്യങ്ങൾ മറ്റു പലർക്കും ബുദ്ധിമുട്ടേറിയതാണ്.നിലവിൽ പരമാവധി പത്ത് ക്ലബുകൾക്ക് മാത്രമാണ് ഹാലണ്ടിനെ താങ്ങാനുള്ള ശേഷിയൊള്ളൂ. അതിൽ നാല് ക്ലബുകളും ഇംഗ്ലണ്ടിലാണ് ” ഇതായിരുന്നു അദ്ദേഹം പ്രസ്താവിച്ചിരുന്നത്. ഏതായാലും അടുത്ത സമ്മറിൽ താരത്തിന് വേണ്ടി ഒരു പോരാട്ടം അരങ്ങേറുമെന്നുറപ്പാണ്.

Leave a Reply

Your email address will not be published. Required fields are marked *