ഹാട്രിക് നേടി സാഞ്ചോ,ഗോളിൽ ആറാടി ബൊറൂസിയ
ഹാട്രിക് നേടി ജേഡൻ സാഞ്ചോ മുന്നിൽ നിന്ന് നയിച്ച മത്സരത്തിൽ ബൊറൂസിയ ഡോർട്മുണ്ടിന് ഉജ്ജ്വലവിജയം. ബുണ്ടസ്‌ലിഗയിൽ ഇന്നലെ നടന്ന ഇരുപത്തിയൊമ്പതാം റൗണ്ട് പോരാട്ടത്തിലാണ് പാഡെർബോണിനെ ഒന്നിനെതിരെ ആറ് ഗോളുകൾക്ക് ബൊറൂസിയ തകർത്തെറിഞ്ഞത്. ആദ്യപകുതിയിൽ ഗോളുകളൊന്നും പിറക്കാതെ രണ്ടാം പകുതിയിലാണ് ഈ ഏഴ് ഗോളുകളും പിറന്നതെന്ന് മത്സരത്തെ സവിശേഷമാക്കുന്നു. ജയത്തോടെ പോയിന്റ് ടേബിളിലെ രണ്ടാം സ്ഥാനം ബൊറൂസിയ ഭദ്രമാക്കി. അറുപതു പോയിന്റാണ് ബൊറൂസിയയുടെ സമ്പാദ്യം. 67 പോയിന്റുള്ള ബയേൺ മ്യൂണിക്കാണ് ഒന്നാം സ്ഥാനത്ത്.ഇന്നലെ എതിരാളികളുടെ മൈതാനത്ത് പോയാണ് ബൊറൂസിയ ഉജ്ജ്വലജയം നേടിയത്.
Keep fighting boys! 💪 pic.twitter.com/TKR19PR0ln
— Borussia Dortmund (@BlackYellow) May 31, 2020
ആദ്യപകുതിയിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചെങ്കിലും ഗോളുകളൊന്നും നേടാനാവാതെ പോയ ബൊറൂസിയയെ കാണേണ്ടി വന്നത്. എന്നാൽ രണ്ടാം പകുതിയിൽ ക്ലബിന്റെ വിശ്വരൂപം കാണുകയായിരുന്നു. അൻപത്തിനാലാം മിനുട്ടിൽ തോർഗൻ ഹസാർഡ് ടീമിന്റെ ഗോൾ വേട്ടക്ക് തുടക്കം കുറിക്കുകയായിരുന്നു. മൂന്നു മിനുറ്റുകൾക്കകം സാഞ്ചോ ടീമിന്റെ രണ്ടാം ഗോളും കണ്ടെത്തി. ജൂലിയൻ ബ്രാണ്ടറ്റാണ് ഗോളിന് വഴിയൊരുക്കിയത്. 72-ആം മിനുട്ടിൽ ബോക്സിൽ വെച്ച് ചാനിന്റെ കയ്യിൽ ബോൾ കൊണ്ടതിനെ തുടർന്ന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ഉവെ ലീഡ് കുറച്ചു. എന്നാൽ രണ്ട് മിനുറ്റുകൾക്കകം ഹസാർഡിന്റെ പാസിൽ നിന്നും സാഞ്ചോ വീണ്ടും ലക്ഷ്യം കണ്ടു. 85-ആം മിനുട്ടിൽ അഷ്‌റഫ് ഹാക്കിമി കൂടി ഗോൾ നേടിയതോടെ സ്കോർ ബോർഡ് 4-1 ആയി. മത്സരം അവസാനിക്കാൻ മിനുട്ടുകൾ മാത്രം ശേഷിക്കെ മാഴ്‌സെൽ ഗോൾ നേടിയതോടെ സ്കോർ ബോർഡ് 5-1. വൈകാതെ തന്നെ സാഞ്ചോ തന്റെ ഹാട്രിക് കണ്ടെത്തിയതോടെ ബൊറൂസിയയുടെ ഗോൾ പട്ടിക പൂർത്തിയായി.
#BlackLivesMatter #JusticeForGeorgeFloyd pic.twitter.com/HX7JYZrR5l
— Borussia Dortmund (@BlackYellow) May 31, 2020