സ്പെയിനിൽ ഹാലണ്ടിന് പോവാൻ ഒരിടമേയൊള്ളൂ : ഗുള്ളിറ്റ് പറയുന്നു!
വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഏറ്റവും കൂടുതൽ ചർച്ചാവിഷയമാവാൻ പോവുന്ന താരമായിരിക്കും എർലിംഗ് ഹാലണ്ട്.താരമിപ്പോൾ ബൊറൂസിയ വിടാനുള്ള ഒരുക്കത്തിലാണ്.ഹാലണ്ടിന്റെ റിലീസ് ക്ലോസ് ഒട്ടുമിക്ക പ്രമുഖ ക്ലബ്ബുകൾക്കും താങ്ങാൻ കഴിയുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ താരത്തിനു വേണ്ടി റയൽ മാഡ്രിഡ്,എഫ്സി ബാഴ്സലോണ,മാഞ്ചസ്റ്റർ സിറ്റി,ബയേൺ മ്യൂണിക്ക്,ലിവർപൂൾ എന്നിവരൊക്കെ രംഗത്തുണ്ട്.
ഏതായാലും താരത്തിന്റെ ഭാവിയെപ്പറ്റിയുള്ള ചില കാര്യങ്ങൾ ഡച്ച് റൂഡ് ഗുള്ളിറ്റ് ഇപ്പോൾ പങ്കുവെച്ചിട്ടുണ്ട്.ഹാലണ്ട് പ്രീമിയർ ലീഗിലേക്ക് ചെക്കേറുമെന്നാണ് താൻ കരുതുന്നത് എന്നാണ് ഗുള്ളിറ്റ് ഇപ്പോൾ പറഞ്ഞിട്ടുള്ളത്.അതേസമയം സ്പെയിനിലേക്ക് പോവുകയാണെങ്കിൽ അവിടെ റയൽ മാഡ്രിഡെന്ന ഒരു ഓപ്ഷൻ മാത്രമേ ഉള്ളൂ എന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.ഗുള്ളിറ്റിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) February 4, 2022
” ഹാലണ്ട് പ്രീമിയർ ലീഗിലേക്ക് പോവുമെന്നാണ് ഞാൻ കരുതുന്നത്.പക്ഷെ അദ്ദേഹം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കറുമെന്ന് ഞാൻ കരുതുന്നില്ല.പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി അദ്ദേഹത്തിന് നല്ലൊരു ടീമായിരിക്കും.പക്ഷെ യുർഗൻ ക്ലോപിന്റെ ലിവർപൂളായിരിക്കും ഹാലണ്ടിന് അനുയോജ്യമായ ഏറ്റവും മികച്ച ടീം.ക്ലബ്ബിനോടൊപ്പം ക്ലോപ് ചെയ്ത കാര്യങ്ങൾ അസാധാരണമാണ്.നിങ്ങൾ അദ്ദേഹത്തെ പ്രശംസിക്കേണ്ടതുണ്ട്.അദ്ദേഹം എപ്പോഴും ലക്ഷ്യങ്ങൾ ഉള്ളവനാണ്.ഹാലണ്ടിന് ക്ലോപിന്റെ ശൈലി നന്നായി ചേരും.ഇനി സ്പെയിനിലേക്കാണ് ഹാലണ്ട് പോവാൻ ഉദ്ദേശിക്കുന്നതെങ്കിൽ അവിടെ ഒരേയൊരു ഓപ്ഷൻ മാത്രമേയുള്ളൂ,അത് റയൽ മാഡ്രിഡാണ്.സിറ്റി,ലിവർപൂൾ,റയൽ എന്നീ ക്ലബ്ബുകൾക്കാണ് ഹാലണ്ടിന് വേണ്ടി പോരടിക്കാൻ കഴിയുക ” ഗുള്ളിറ്റ് പറഞ്ഞു.
എസി മിലാൻ,ചെൽസി എന്നിവർക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് ഗുള്ളിറ്റ്
ഹോളണ്ടിന് 66 മത്സരങ്ങളും ഗുള്ളിറ്റ് കളിച്ചിട്ടുണ്ട്.