സൂപ്പർ പരിശീലകനെ ക്ലബിലെത്തിക്കാൻ ബയേൺ മ്യൂണിക്ക്!

ഈ സീസണോട് കൂടി ക്ലബ്ബിന്റെ പരിശീലകസ്ഥാനമൊഴിയുമെന്ന് ബയേൺ പരിശീലകൻ ഹാൻസി ഫ്ലിക്ക് സ്ഥിരീകരിച്ചിരുന്നു.2019-ലായിരുന്നു ഇദ്ദേഹം ബയേണിന്റെ മുഖ്യപരിശീലകനായി ചുമതലയേറ്റത്. അത്ഭുതപൂർവ്വമായ നേട്ടങ്ങളാണ് ഇദ്ദേഹത്തിന്റെ കീഴിൽ ബയേൺ കൈവരിച്ചിരുന്നത്. ആറ് കിരീടങ്ങളാണ് ഫ്ലിക്കിന് കീഴിൽ ബയേൺ നേടിയത്. ചാമ്പ്യൻസ് ലീഗ്, ബുണ്ടസ്ലിഗ,ഡിഎഫ്ബി പോക്കൽ,ഡിഎഫ്എൽ സൂപ്പർ കപ്പ്, യുവേഫ സൂപ്പർ കപ്പ്,ഫിഫ ക്ലബ് വേൾഡ് കപ്പ് എന്നിവയൊക്കെയായിരുന്നു ഇദ്ദേഹത്തിന്റെ കീഴിൽ നേടിയത്. എന്നാൽ ഇത്തവണ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടറിൽ തന്നെ ബയേൺ പുറത്തായിരുന്നു. ഇതിന് പിന്നാലെയാണ് ഫ്ലിക്ക് ബയേണിന്റെ പരിശീലകസ്ഥാനമൊഴിയാൻ തീരുമാനിച്ചത്.

ഇപ്പോഴിതാ ആ സ്ഥാനത്തേക്ക് ബയേൺ പരിഗണിക്കുന്നത് സൂപ്പർ പരിശീലകനായ ജൂലിയൻ നഗെൽമാനെയാണ്. പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോമാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.30 മില്യൺ യൂറോയാണ് താരത്തിന് വേണ്ടി ലീപ്സിഗ് ആവിശ്യപ്പെടുന്നത്.ഈ യുവപരിശീലകന്റെ കീഴിൽ മികച്ച പ്രകടനമായിരുന്നു കഴിഞ്ഞ സീസണിൽ ലീപ്സിഗ് കാഴ്ച്ചവെച്ചിരുന്നത്. കഴിഞ്ഞ ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനൽ വരെയെത്താൻ ലീപ്സിഗിന് സാധിച്ചിരുന്നു.സെമിയിൽ പിഎസ്ജിയോടായിരുന്നു ലീപ്സിഗ് പരാജയപ്പെട്ടത്.മാത്രമല്ല കഴിഞ്ഞ ബുണ്ടസ്ലിഗയിൽ മൂന്നാം സ്ഥാനത്ത്‌ ഫിനിഷ് ചെയ്യാനും ലീപ്സിഗിന് സാധിച്ചിരുന്നു. ഈ സീസണിലും മികച്ച രൂപത്തിൽ തന്നെയാണ് ലീപ്സിഗ് നഗെൽസ്മാൻ കീഴിൽ കളിക്കുന്നത്.നിലവിൽ ബുണ്ടസ്ലിഗയിൽ രണ്ടാം സ്ഥാനത്താണ് ആർബി ലീപ്സിഗ്. ഏതായാലും പരിശീലകനായി നഗെൽസ്മാൻ തന്നെ എത്തുമെന്നുള്ള വിശ്വാസത്തിലാണ് ബയേൺ മ്യൂണിക്ക്.

Leave a Reply

Your email address will not be published. Required fields are marked *