വരുന്നു:കോവിഡിനെ പ്രതിരോധിക്കാൻ വമ്പൻമാർ അണിനിരക്കുന്ന സോളിഡാരിറ്റി കപ്പ്‌

കോവിഡ് പ്രതിസന്ധിയിൽ ബുദ്ദിമുട്ട് അനുഭവിക്കുന്ന ഫുട്ബോൾ ലോകത്തെ കൈപിടിച്ചുയർത്താൻ യൂറോപ്പിലെ വമ്പൻമാരെ അണിനിരത്തി യൂറോപ്യൻ സോളിഡാരിറ്റി കപ്പ്‌ അണിയറയിൽ ഒരുങ്ങുന്നു. കൊറോണ വൈറസിനെതിരെ പോരാടുന്ന മെഡിക്കൽ വിഭാഗത്തിന് പിന്തുണയർപ്പിച്ച് കൊണ്ടാണ് ഈ യൂറോപ്യൻ സോളിഡാരിറ്റി കപ്പ്‌ സംഘടിപ്പിക്കാനൊരുങ്ങു ന്നത്. യൂറോപ്പിലെ വമ്പൻ ക്ലബുകളായ റയൽ മാഡ്രിഡ്‌, ബയേൺ മ്യൂണിക്ക്, ഇന്റർമിലാൻ എന്നിവരാണ് ഈ കപ്പിൽ ബൂട്ടണിയുക. റയൽ മാഡ്രിഡും ബയേൺ മ്യൂണിക്കും ഔദ്യോഗികമായി പങ്കെടുക്കുമെന്ന് അറിയിച്ചതോടെയാണ് ഈ കപ്പ്‌ യാഥാർഥ്യമായത്.

2021-ലായിരിക്കും ഈ കപ്പ്‌ നടത്തുക. ഈ മൂന്ന് ടീമുകളും പരസ്പരം ഏറ്റുമുട്ടും. അതായത് മൂന്ന് നഗരങ്ങളിൽ വെച്ചും ഓരോ മത്സരങ്ങൾ വീതം നടത്തപ്പെടും. ഇതിലൂടെ ലഭിക്കുന്ന വരുമാനങ്ങൾ മെഡിക്കൽ വിഭാഗത്തിന് സഹായമായി നൽകാൻ ആയിരിക്കും ഉദ്ദേശിക്കുക. അടുത്ത വർഷമാണ് നടക്കുക എന്ന് സ്ഥിരീകരിച്ചുവെങ്കിലും മാസമോ തിയ്യതിയോ നിശ്ചയിട്ടില്ല. യൂറോപ്യൻ സോളിഡാരിറ്റി കപ്പ്‌ – ഫുട്ബോൾ ഫോർ ഹീറോസ് എന്നാണ് ഔദ്യോഗികമായി ഈ കപ്പിന് പേര് നൽകിയിരിക്കുന്നത്.

മത്സരങ്ങൾ ഇപ്രകാരമാണ്…

Milan (Inter vs. Bayern)

Madrid (Real Madrid vs. Inter)

Munich (Bayern Munich vs. Real

Leave a Reply

Your email address will not be published. Required fields are marked *