ലെവന്റോസ്ക്കിയുടെ റെക്കോർഡ് തകർക്കണം :കെയ്ൻ

നിലവിൽ തകർപ്പൻ പ്രകടനമാണ് ബയേൺ മ്യൂണിക്കിന് വേണ്ടി ഇംഗ്ലീഷ് സൂപ്പർ താരമായ ഹാരി കെയ്ൻ നടത്തിക്കൊണ്ടിരിക്കുന്നത്.കഴിഞ്ഞ ലീഗ് മത്സരത്തിൽ അദ്ദേഹം ഇരട്ട ഗോളുകൾ നേടിയിരുന്നു.ഈ സീസണിൽ ആകെ 42 ഗോളുകൾ എല്ലാ കോമ്പറ്റീഷനലുമായി അദ്ദേഹം നേടിയിട്ടുണ്ട്.ബുണ്ടസ് ലിഗയുടെ കാര്യത്തിലേക്ക് 31 മത്സരങ്ങളാണ് അദ്ദേഹം കളിച്ചിട്ടുള്ളത്.35 ഗോളുകളും 8 അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

ബുണ്ടസ് ലിഗ ചരിത്രത്തിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം എന്ന റെക്കോർഡ് മുൻ ബയേൺ സൂപ്പർ താരമായിരുന്ന റോബർട്ട് ലെവന്റോസ്ക്കിയുടെ പേരിലാണ്. 41 ഗോളുകളായിരുന്നു അദ്ദേഹം ലീഗിൽ ഒരു സീസണിൽ നേടിയിരുന്നത്. ആ റെക്കോർഡ് സാധ്യമാകുമെങ്കിൽ തകർക്കാൻ താൻ ആഗ്രഹിക്കുന്നുണ്ട് എന്നുള്ള കാര്യം ഹാരി കെയ്ൻ തന്നെ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

“ലെവന്റോസ്ക്കിയുടെ റെക്കോർഡ് തകർക്കുക എന്നത് സാധ്യമായ കാര്യമാണ്.പക്ഷേ ഞാൻ മുന്നോട്ടു പോകേണ്ടതുണ്ട്.അടുത്ത ആഴ്ചയിലെ ലീഗ് മത്സരത്തിൽ കുറച്ച് ഗോളുകൾ നേടാൻ കഴിയും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.ആ റെക്കോർഡിലേക്ക് ഇപ്പോൾ വളരെ ചെറിയ ദൂരം മാത്രമാണ് അവശേഷിക്കുന്നത് ” ഇതാണ് ഹാരി കെയ്ൻ പറഞ്ഞിട്ടുള്ളത്.

ലെവയുടെ റെക്കോർഡിന് ഒപ്പമെത്തണമെങ്കിൽ 6 ഗോളുകളും റെക്കോർഡ് തകർക്കണമെങ്കിൽ 7 ഗോളുകളും ആവശ്യമാണ്.ലീഗിൽ 3 മത്സരങ്ങൾ മാത്രമാണ് ഇനി അവശേഷിക്കുന്നത്. ആ മൂന്ന് മത്സരങ്ങളിൽ നിന്ന് വേണം ഇത്രയധികം ഗോളുകൾ നേടാൻ. സ്റ്റുട്ട്ഗർട്ട്,വോൾഫ്‌സ്ബർഗ്,ഹോഫൻ ഹെയിം എന്നിവരാണ് ബയേണിന്റെ എതിരാളികൾ.ഇതിൽ സ്റ്റുട്ട്ഗർറ്റിനെതിരെ മത്സരം വളരെ ബുദ്ധിമുട്ടുള്ള ഒന്നായിരിക്കും.ലീഗിൽ മൂന്നാം സ്ഥാനത്ത് തുടരുന്ന ക്ലബ്ബാണ് ഇവർ.

Leave a Reply

Your email address will not be published. Required fields are marked *