റഫറിയുടെ ദേഹത്തേക്ക് ബിയർ ഒഴിച്ചു, മത്സരം സസ്പെൻഡ് ചെയ്തു!

ജർമനിയിലെ തേർഡ് ഡിവിഷൻ ലീഗിൽ നടന്ന മത്സരത്തിൽ ഒരു അസാധാരണമായ സംഭവം കഴിഞ്ഞ ദിവസം അരങ്ങേറിയിട്ടുണ്ട്. ഒരു ആരാധകന്റെ പ്രവർത്തി മൂലം മത്സരം സസ്പെൻഡ് ചെയ്യപ്പെടുകയായിരുന്നു. റഫറിയുടെ ദേഹത്തേക്ക് ബിയർ ഒഴിച്ചതിനാലാണ് മത്സരം സസ്പെൻഡ് ചെയ്യേണ്ടി വന്നത്.

തേർഡ് ഡിവിഷൻ ക്ലബ്ബുകൾ ആയ സിക്കോവും എസ്സനും തമ്മിലായിരുന്നു മത്സരം നടന്നിരുന്നത്. ഈ മത്സരത്തിലെ റഫറി ആയ നിക്കോളാസ് വിന്റർ ആദ്യപകുതിയിൽ ഒരു റെഡ് കാർഡ് പുറത്തെടുത്തിരുന്നു.എസ്സന്റെ അമേരിക്കൻ മുന്നേറ്റ നിര താരമായ യങ്ങിനെ ഫൗൾ ചെയ്തതിന്റെ ഫലമായി കൊണ്ടാണ് റെഡ് കാർഡ് സിക്കോവിന്റെ പ്രതിരോധനിരതാരമായ നിൽസിന് ലഭിച്ചത്. ഇതിന് പിന്നാലെ മറ്റൊരു ഒരു പെനാൽറ്റി കൂടി എസ്സന് അനുകൂലമായി വിധിക്കുകയായിരുന്നു.

ആ പെനാൽറ്റി ഗോളാക്കി മാറ്റിയതോടുകൂടി മത്സരം 1-1 സമനിലയിലായി. എന്നാൽ ഈ തീരുമാനങ്ങൾ ഒന്നും തന്നെ സിക്കോവിന്റെ ആരാധകർക്ക് ദഹിച്ചിരുന്നില്ല. അതിന്റെ ഫലമായി കൊണ്ട് ദേഷ്യം പിടിച്ച ഒരു ആരാധകൻ റഫറിക്ക് നേരെ ബിയർ എറിയുകയായിരുന്നു.റഫറിയുടെ മുഖത്താണ് ഇത് വന്ന് പതിച്ചത്. ഇതോടെ മാച്ച് ഒഫീഷ്യലുകൾ ഈ സാഹചര്യത്തെക്കുറിച്ച് ചർച്ച ചെയ്തു.

അതിനുശേഷം അവർ കളിക്കളം വിടുകയായിരുന്നു.തുടർന്ന് മത്സരം സസ്പെൻഡ് ചെയ്യപ്പെട്ടു. ഇതിലെ കൂടുതൽ നിയമനടപടികൾ എന്തൊക്കെയാണ് എന്നുള്ളത് വ്യക്തമായിട്ടില്ല. നേരത്തെ ഡച്ച് ലീഗിലും ഇതിന് സമാനമായ സംഭവങ്ങൾ അരങ്ങേറിയിട്ടുണ്ട്. ആരാധകരുടെ അതിക്രമങ്ങൾ ഇപ്പോൾ വർദ്ധിച്ചുവരുന്നതായാണ് കാണാൻ സാധിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *