മൈതാനത്തേക്ക് ടെന്നീസ് ബോളും കോയ്നുകളും എറിഞ്ഞ് മത്സരം തടസ്സപ്പെടുത്തി ബൊറൂസിയ ആരാധകർ.

ഇന്നലെ ബുണ്ടസ്ലിഗയിൽ നടന്ന മത്സരത്തിൽ മികച്ച വിജയം നേടാൻ ബൊറൂസിയ ഡോർട്മുണ്ടിന് സാധിച്ചിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു അവർ ഫ്രീബർഗിനെ പരാജയപ്പെടുത്തിയത്. ഒരു ഗോളും രണ്ട് അസിസ്റ്റും നേടിയ ഫുൾക്രഗാണ് അവർക്ക് വേണ്ടി തിളങ്ങിയത്. അതേസമയം ഇരട്ട ഗോളുകൾ നേടിയ മലെനും വിജയത്തിൽ വലിയ പങ്കുവഹിച്ചു.

എന്നാൽ മത്സരത്തിന്റെ 37ആം മിനിറ്റിൽ ഈ മത്സരം നിർത്തിവയ്ക്കേണ്ടി വരികയായിരുന്നു.ബൊറൂസിയ ആരാധകരുടെ പ്രതിഷേധം കാരണമാണ് ഈ മത്സരം തടസ്സപ്പെട്ടത്. 10 മിനിറ്റോളം മത്സരം തടസ്സപ്പെടുകയും പിന്നീട് മത്സരം പുനരാരംഭിക്കുകയുമാണ് ചെയ്തിട്ടുള്ളത്. അതായത് ആരാധകർ മൈതാനത്തേക്ക് ടെന്നീസ് ബോളുകൾ കൂട്ടത്തോടെ എറിയുകയായിരുന്നു.കൂടാതെ കോയിനുകളും അവർ എറിഞ്ഞിട്ടുണ്ട്.ഇതേ തുടർന്നാണ് മത്സരം നിർത്തി വയ്ക്കേണ്ടിവന്നത്.

ബുണ്ടസ്ലിഗയിലെ ഇൻവെസ്റ്റ്മെന്റിന്റെ കാര്യത്തിൽ കാര്യമായ മാറ്റങ്ങൾ സംഭവിക്കുകയാണ്.ബുണ്ടസ്ലിഗ ടിവിയുടെ ചില റൈറ്റ്സുകൾ വിൽക്കാനും പുറത്ത് നിന്നുള്ള ഇൻവെസ്റ്റ്മെന്റുകൾ സ്വീകരിക്കാനും അവർ തീരുമാനമെടുക്കുകയായിരുന്നു. ജർമൻ ലീഗിലെ 36 ക്ലബ്ബുകളിൽ 26 ക്ലബ്ബുകളും ഇതിനെ അനുകൂലിച്ച് വോട്ട് ചെയ്തതോടുകൂടി ഇത് നടപ്പിലാക്കുകയായിരുന്നു. ഇതോടെയാണ് ബൊറൂസിയാ ആരാധകർ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിട്ടുള്ളത്.

ഇൻവെസ്റ്റ്മെന്റിൽ വരുന്ന മാറ്റങ്ങൾ അംഗീകരിക്കാൻ ഈ ആരാധകർ തയ്യാറല്ല.നേരത്തെ മറ്റു ചില ക്ലബ്ബുകളുടെ ആരാധകരും ഇത്തരത്തിലുള്ള പ്രതിഷേധങ്ങൾ നടത്തിയിരുന്നു.ഈ സീസണിൽ വേണ്ടത്ര മികവിലേക്ക് ഉയരാൻ ഈ ക്ലബ്ബിന് കഴിഞ്ഞിട്ടില്ല. 21 മത്സരങ്ങളിൽ നിന്ന് 40 പോയിന്റുള്ള അവർ നാലാം സ്ഥാനത്താണ്.20 മത്സരങ്ങളിൽ നിന്ന് 50 പോയിന്റുള്ള ബയേർ ലെവർകൂസനാണ് ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *