മെസ്സിയുമായി ജേഴ്സി കൈമാറണമെന്ന് ഇമ്മോബിലെ
മെസ്സിയുമായി ജേഴ്സി കൈമാറാനുള്ള തന്റെ ആഗ്രഹം വെളിപ്പെടുത്തി ലാസിയോ സൂപ്പർ സ്ട്രൈക്കെർ സിറോ ഇമ്മൊബിലെ. കഴിഞ്ഞ ദിവസം നൽകിയ ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. മെസ്സിയാണോ ക്രിസ്റ്റ്യാനോയാണോ മികച്ചത് എന്ന ചോദ്യത്തിനായിരുന്നു ഇമ്മോബിലെ ഈ രസകരമായ ഉത്തരം നൽകിയത്. റൊണാൾഡോയുമായി ജേഴ്സി കൈമാറിയതാണെന്നും ഇനി മെസ്സിയുമായി ജേഴ്സി കൈമാറണമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിൽ ഏറ്റവും കൂടുതൽ അടിച്ചുകൂട്ടിയ താരമാണ് ഇമ്മോബിലെ.
കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ 👇