മാർക്കോ റ്യൂസിന് ഗംഭീര യാത്രയയപ്പ്,80000 പേർക്ക് ബിയർ വാങ്ങിച്ച് നൽകി താരം!
ഇന്നലെ ജർമൻ ലീഗിൽ നടന്ന അവസാന മത്സരത്തിൽ ഗംഭീര വിജയം നേടാൻ വമ്പൻമാരായ ബൊറൂസിയ ഡോർട്മുണ്ടിന് സാധിച്ചിരുന്നു. എതിരില്ലാത്ത നാല് ഗോളുകൾക്കായിരുന്നു അവർ ഡാംസ്റ്റാറ്റ് എന്ന ക്ലബ്ബിനെ പരാജയപ്പെടുത്തിയത്.സിഗ്നൽ ഇഡുന പാർക്കിൽ വെച്ചുകൊണ്ടായിരുന്നു ഈ മത്സരം നടന്നിരുന്നത്.ബൊറൂസിയയുടെ ഇതിഹാസമായ മാർക്കോ റ്യൂസിന്റെ വിടവാങ്ങൽ മത്സരം കൂടിയായിരുന്നു ഇത്.
തന്റെ അവസാന മത്സരത്തിൽ മിന്നുന്ന പ്രകടനമാണ് ഈ താരം പുറത്തെടുത്തത്.ഒരു കിടിലൻ ഫ്രീകിക്ക് ഗോൾ നേടാൻ അദ്ദേഹത്തിന് കഴിഞ്ഞു.കൂടാതെ ഒരു അസിസ്റ്റും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. പിന്നീട് മത്സരത്തിന്റെ 82ആം മിനുട്ടിൽ അദ്ദേഹത്തെ പിൻവലിച്ചു. വലിയ യാത്രയപ്പാണ് ഈ താരത്തിന് ക്ലബ്ബും ആരാധകരും നൽകിയിട്ടുള്ളത്.
Marco Reus scores a free kick goal in his last Bundesliga game for Borussia Dortmundpic.twitter.com/IxSlFXWauT
— Troll Football Media (@Troll__Footbal) May 18, 2024
ബൊറൂസിയ താരങ്ങളും എതിർ താരങ്ങളും റ്യൂസിനെ ഗാർഡ് ഓഫ് ഹോണർ നൽകിക്കൊണ്ട് ആദരിക്കുകയായിരുന്നു. ആരാധകർ റ്യൂസിനായി ചാന്റ് മുഴക്കുകയും ചെയ്തു. മാത്രമല്ല ഈ താരത്തിന് ആദരം അർപ്പിച്ചുകൊണ്ട് ഭീമൻ ടിഫോകൾ ബൊറൂസിയ ആരാധകർ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. അങ്ങനെ അതിഗംഭീരമായ ഒരു വിടവാങ്ങലാണ് ഈ ഇതിഹാസത്തിന് ലഭിച്ചിട്ടുള്ളത്.
Marco Reus gets a guard of honor from his teammates and a standing ovantion from 81 000 supporters at Signal Iduna Park in his last game for his childhood Dortmund. And people don’t get the obssession with football. There’s gunuinely no sport like it.pic.twitter.com/BBGk7kIf51
— Maxi (@MaaxiAngelo) May 18, 2024
80,000 ത്തോളം ആരാധകരാണ് ഈ മത്സരം വീക്ഷിക്കാൻ വേണ്ടി എത്തിയിരുന്നത്.ബൊറൂസിയയുടെ ആരാധകർക്കെല്ലാം ഇന്നലത്തെ ബിയർ വാങ്ങിച്ച് നൽകിയത് മാർക്കോ റ്യൂസാണ്. എല്ലാവർക്കും ബിയർ തന്റെ വകയാണ് എന്ന് റ്യൂസിന്റെ കുറിപ്പ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.അർഹിച്ച ഒരു വിടവാങ്ങൽ തന്നെയാണ് അദ്ദേഹത്തിന് ലഭിച്ചിട്ടുള്ളത്.യൂറോപ്പ്യൻ ഫുട്ബോൾ അവസാനിപ്പിച്ചുകൊണ്ട് അമേരിക്കൻ ലീഗിലേക്ക് പോകാനാണ് താരം ഇപ്പോൾ തീരുമാനിച്ചിട്ടുള്ളത്.