മറ്റൊരു ബയേൺ സൂപ്പർ താരത്തെ കൂടി നോട്ടമിട്ട് റയൽ!

ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സ്പാനിഷ് വമ്പൻമാരായ റയൽ സൂപ്പർ താരം ഡേവിഡ് അലാബയെ ടീമിൽ എത്തിച്ചത്. ബയേണിൽ നിന്നും ഫ്രീ ട്രാൻസ്ഫറിലാണ് താരം സ്പെയിനിന്റെ തലസ്ഥാനത്ത് എത്തിയത്. ഇപ്പോഴിതാ മറ്റൊരു ബയേൺ താരത്തെ കൂടി നോട്ടമിട്ടിരിക്കുകയാണ് റയൽ. മധ്യനിര താരമായ ലിയോൺ ഗോറെട്സ്‌ക്കയെയാണ് റയൽ ലക്ഷ്യം വെച്ചിരിക്കുന്നത്. എന്നാൽ ഈ ട്രാൻസ്ഫറിലല്ല, മറിച്ച് അടുത്ത വർഷത്തെ ട്രാൻസ്ഫർ ജാലകത്തിൽ എത്തിക്കാനാണ് റയലിന്റെ പദ്ധതി. താരം ബയേണുമായി കരാർ പുതുക്കുന്നില്ല എങ്കിൽ ഫ്രീ ട്രാൻസ്ഫറിൽ സ്വന്തമാക്കാൻ റയലിന് കഴിഞ്ഞേക്കും. ജർമ്മൻ മാധ്യമമായ ബിൽഡ് ആണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

അടുത്ത വർഷം പല റയൽ താരങ്ങളും ഫ്രീ ഏജന്റാവുന്നുണ്ട്.വരാനെ, മാഴ്‌സെലോ, ഇസ്‌ക്കോ,ബെയ്ൽ, മോഡ്രിച്ച് എന്നിവരെയൊക്കെ റയൽ കൈവിടാൻ സാധ്യതയുണ്ട്. കൂടാതെ ബെൻസിമ, കാർവഹാൽ എന്നിവരുടെ കാര്യത്തിൽ തീരുമാനമെടുത്തിട്ടുമില്ല. അത്കൊണ്ട് തന്നെ സാലറിയിനത്തിൽ അടുത്ത വർഷം റയലിന് ആശ്വാസം ലഭിക്കും.അപ്പോൾ മികച്ച സാലറി വാഗ്ദാനം ചെയ്തു കൊണ്ട് ഗോറെട്സ്ക്കയെ ടീമിൽ എത്തിക്കാനാവുമെന്നാണ് റയൽ പ്രതീക്ഷിക്കുന്നത്.നിലവിൽ 70 മില്യൺ യൂറോയാണ് ഈ 26-കാരന്റെ മൂല്യം.ഒരു ചാമ്പ്യൻസ് ലീഗ്, മൂന്ന് ബുണ്ടസ്ലിഗ, രണ്ട് ജർമ്മൻ കപ്പ്, ഒരു കോൺഫഡറെഷൻ കപ്പ് എന്നിവ താരം നേടിയിട്ടുണ്ട്.കഴിഞ്ഞ സീസണിൽ പരിക്കുകൾ താരത്തെ അലട്ടിയിരുന്നു. എങ്കിലും 32 മത്സരങ്ങളിൽ നിന്ന് 8 ഗോളും 9 അസിസ്റ്റും നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. കരിയറിൽ ആകെ 341 മത്സരങ്ങൾ കളിച്ച താരം 76 ഗോളുകൾ നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *