ബയേൺ അവനെ ആക്രമിക്കുന്നു: പൊട്ടിത്തെറിച്ച് ഡേവിസിന്റെ ഏജന്റ്!
ബയേൺ മ്യൂണിക്കിന്റെ കനേഡിയൻ സൂപ്പർതാരമായ അൽഫോൻസോ ഡേവിസിന്റെ ക്ലബ്ബുമായുള്ള കോൺട്രാക്ട് 2025ലാണ് അവസാനിക്കുക.എന്നാൽ അദ്ദേഹം കരാർ പുതുക്കാൻ ഉദ്ദേശിക്കുന്നില്ല എന്നുള്ള റിപ്പോർട്ടുകൾ വന്നിരുന്നു.ഈ സീസൺ അവസാനിച്ചതിനുശേഷം റയൽ മാഡ്രിഡിലേക്ക് പോകാൻ ഡേവിസിന് താല്പര്യമുണ്ട്.അദ്ദേഹത്തെ ടീമിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നവരാണ് റയൽ മാഡ്രിഡ്.
എന്നാൽ ബയേൺ മറ്റൊരു അപ്രതീക്ഷിത നീക്കം നടത്തിയിരിക്കുകയാണ്.അതായത് കരാർ പുതുക്കാൻ വേണ്ടിയുള്ള ഒരു ഓഫർ ഡേവിസിന് നൽകിയിട്ടുണ്ട്, ഏപ്രിൽ മാസം അവസാനിക്കുന്നതിനു മുന്നേ ഈ ഓഫറിന്റെ കാര്യത്തിൽ ഒരു അന്തിമ തീരുമാനം എടുക്കണം എന്നാണ് ഡേവിസിനോട് പറഞ്ഞിട്ടുള്ളത്. കരാർ പുതുക്കാൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ ഏപ്രിൽ മാസം അവസാനിക്കുന്നതിനു മുന്നേ മറ്റൊരു ക്ലബ് അദ്ദേഹത്തെ സ്വന്തമാക്കുകയും വേണം. അതായത് സീസൺ അവസാനിക്കുന്നത് വരെ ഡേവിസിന് സമയം നൽകാൻ ക്ലബ് തയ്യാറായിട്ടില്ല.മറിച്ച് ഏപ്രിൽ അവസാനത്തെ വരെ മാത്രമാണ് സമയം നൽകിയിട്ടുള്ളത്.
🚨⚪️ Davies won’t sign new deal at Bayern now, Real Madrid are aware of the situation.
— Fabrizio Romano (@FabrizioRomano) March 28, 2024
Decision will be made in the next weeks but it’s tense situation.
If no extension is agreed, Davies will leave this summer.
❗️ Real, prepared to open talks with Bayern with opening bid. pic.twitter.com/CLZKf3YSZh
ഇതിനെതിരെ ആഞ്ഞടിച്ചുകൊണ്ട് ഡേവിസിന്റെ ഏജന്റ് ആയ നെദാൽ ഹുവോസേ രംഗത്ത് വന്നിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്. “ബയേണിൽ നിന്നും ലഭിച്ച ഈ അന്ത്യശാസനം തികച്ചും അന്യായമായ കാര്യമാണ്. സീസണിന്റെ അവസാനത്തിലാണ് വ്യക്തമായ തീരുമാനങ്ങൾ എടുക്കാൻ സാധിക്കുക.പക്ഷേ ക്ലബ്ബ് ഇപ്പോൾ അവനെ ആക്രമിക്കുകയാണ് ചെയ്തിട്ടുള്ളത്.കഴിഞ്ഞവർഷം കരാർ പുതുക്കുന്നതിന്റെ തൊട്ടരികിൽ എത്തിയിരുന്നു.പക്ഷേ പിന്നീട് മാനേജ്മെന്റ് മൊത്തം മാറി. ഈ കഴിഞ്ഞ ഏഴ് മാസം അവർ എന്ത് ചെയ്യുകയായിരുന്നു. അടുത്ത സീസണിൽ പരിശീലകൻ ആരായിരിക്കുമെന്നോ ടീം എങ്ങനെ ആയിരിക്കുമെന്നോ ഇപ്പോൾ വ്യക്തമല്ലല്ലോ.അത്കൊണ്ട് തന്നെ ഈ അന്ത്യശാസനം ഒരിക്കലും അംഗീകരിക്കാനാവാത്ത കാര്യമാണ് “ഇതാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.
ഏതായാലും ഏപ്രിൽ മാസം അവസാനിക്കുന്നതിനു മുന്നേ ഡേവിസ് തീരുമാനം നൽകേണ്ടതുണ്ട്.റയൽ മാഡ്രിഡ് ഈ ഘട്ടത്തിൽ എന്ത് നീക്കം നടത്തും എന്നുള്ളതാണ് കാത്തിരുന്ന് കാണേണ്ട കാര്യം