ബയേണിൽ പ്രതിസന്ധി രൂക്ഷം,മുള്ളർ ക്ലബ്ബ് വിട്ടേക്കും!

ജർമ്മൻ വമ്പൻമാരായ ബയേണിനെ സംബന്ധിച്ചിടത്തോളം ഇപ്പോൾ ബുദ്ധിമുട്ടേറിയ ഒരു സമയമാണ്. ആഭ്യന്തര പ്രശ്നങ്ങൾ കാരണം ബയേൺ അവരുടെ പരിശീലകനായ നഗൽസ്മാനെ പുറത്താക്കിയിരുന്നു. പകരമായി എത്തിയ തോമസ് ടുഷെലിന് വളരെ ബുദ്ധിമുട്ടേറിയ ഒരു തുടക്കമായിരുന്നു ക്ലബ്ബിൽ ലഭിച്ചിരുന്നത്. മാത്രമല്ല ഡ്രസ്സിംഗ് റൂമിൽ കലഹങ്ങൾ ഉണ്ടാവുകയും ചെയ്തിരുന്നു.

മാത്രമല്ല തോമസ് ടുഷെലിന് കീഴിൽ ഇപ്പോൾ ചില താരങ്ങൾ അസംതൃപ്തരാണ്. അതിലൊരു താരമാണ് തോമസ് മുള്ളർ. താരത്തിന് വേണ്ടത്ര അവസരങ്ങൾ ഇപ്പോൾ ടുഷേൽ നൽകുന്നില്ല. ഇക്കാര്യത്തിൽ 33 കാരനായ മുള്ളർക്ക് അസംതൃപ്തിയുണ്ട്. മാത്രമല്ല അദ്ദേഹം ക്ലബ്ബ് വിടാനുള്ള ആലോചനയും ഇപ്പോൾ നടത്തുന്നുണ്ട്.

വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ മുള്ളർ ക്ലബ്ബ് വിടുമോ എന്ന ചോദ്യം ഒലിവർ ഖാനോട് ചോദിക്കപ്പെട്ടിരുന്നു. എന്നാൽ താരത്തെ കൈവിടില്ല എന്ന് തന്നെയാണ് ബയേൺ CEO ആയ ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.ഒലിവർ ഖാന്റെ വാക്കുകൾ ഇങ്ങനെയാണ്.

” മുള്ളർ ക്ലബ്ബ് വിടുന്നു എന്നത് ഒരിക്കലും സംഭവിക്കാത്ത കാര്യമാണ്.ഞാൻ അദ്ദേഹത്തെ വിട്ടുകൊടുക്കാൻ പോകുന്നില്ല.വളരെയധികം ശാരീരിക ക്ഷമതയുള്ള താരമാണ് അദ്ദേഹം. മാത്രമല്ല സ്ട്രോങ്ങ് ആയിട്ടുള്ള ഒരു ക്യാരക്ടർ അദ്ദേഹത്തിനുണ്ട്.ടീമിനെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രാധാന്യമുള്ള ഒരു താരമാണ് അദ്ദേഹം. ഞങ്ങൾക്ക് വേണ്ടി അദ്ദേഹം ഒരുപാട് മത്സരങ്ങൾ കളിക്കും എന്ന കാര്യത്തിൽ എനിക്ക് സംശയങ്ങൾ ഒന്നുമില്ല ” ഒലിവർ ഖാൻ പറഞ്ഞു.

അമേരിക്കയിൽ നിന്നും സൗദി അറേബ്യയിൽ നിന്നുമൊക്കെ ഈ താരത്തിന് ഇപ്പോൾ ഓഫറുകൾ ഉണ്ട്. പക്ഷേ യൂറോപ്പിലെ തന്നെ ഏതെങ്കിലും മികച്ച ക്ലബ്ബിൽ തുടരാനാണ് അദ്ദേഹത്തിന്റെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *