പിറകിലാക്കിയത് വമ്പൻ ക്ലബുകളെ, ഉപമെക്കാനോയെ ബയേൺ റാഞ്ചി!

കഴിഞ്ഞ ചാമ്പ്യൻസ് ലീഗിൽ ആർബി ലീപ്സിഗിന്റെ പ്രതിരോധനിരയിൽ മിന്നുംപ്രകടനം നടത്തി ആരാധകരുടെ കയ്യടി നേടിയ താരമാണ് ഡായോട്ട് ഉപമെക്കാനോ. ഇതോടെ താരത്തെ സ്വന്തമാക്കാൻ നിരവധി ക്ലബുകൾ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ വമ്പൻ ക്ലബുകളെ പിന്നിലാക്കി ജർമ്മൻ വമ്പൻമാരായ ബയേൺ താരത്തെ റാഞ്ചിയിരിക്കുകയാണ്.ലീപ്സിഗിന്റെ സ്പോർട്ടിങ് ഡയറക്ടറായ ഹസൻ ആണ് ഇക്കാര്യം ബിൽഡ് എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ സ്ഥിരീകരിച്ചത്.42.5 മില്യൺ യൂറോയാണ് ബയേൺ താരത്തിന് വേണ്ടി നൽകേണ്ടി വരിക.2023 വരെ താരത്തിന് ലീപ്സിഗുമായി കരാറുണ്ടെങ്കിലും അടുത്ത സമ്മറിൽ താരം ബയേണിൽ എത്തും. രണ്ട് വമ്പൻ ക്ലബുകളെ തോൽപ്പിച്ചാണ് ബയേൺ താരവുമായി കരാറിൽ എത്തിയത്. പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസി,ലിവർപൂൾ എന്നിവരെയാണ് ബയേൺ പരാജയപ്പെടുത്തിയത്.

” അദ്ദേഹത്തിന്റെ കാര്യത്തിൽ ബയേണുമായി ധാരണയിൽ എത്തിയതിൽ ഞങ്ങൾ വളരെയധികം സന്തോഷവാൻമാരാണ്.താരത്തിന് വേണ്ടി നല്ല രീതിയിലുള്ള കോമ്പിറ്റീഷൻ ഉണ്ടായിരുന്നു.ഉപമെക്കാനോ ഒരു യുവതാരമാണ്.അദ്ദേഹത്തിന്റെ ക്വാളിറ്റികൾ അസാധാരണമാണ്.അദ്ദേഹത്തിന് ബയേണിൽ മികച്ച ഭാവിയുണ്ടാകും.താരത്തിനും ഫാമിലിക്കും ബയേണിൽ എത്തുന്നതിൽ സന്തോഷമേയൊള്ളൂ.അടുത്ത അഞ്ച് വർഷം ഉപമെക്കാനോ ബയേണിൽ കളിക്കും ” ലീപ്സിഗ് സ്പോർട്ടിങ് ഡയറക്ടർ ഹസൻ അലി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *