തല നാരിഴക്ക് നഷ്ടമായി, പക്ഷേ ഇത് ഒരിക്കലും മറക്കില്ല:സാബി അലോൺസോ

ഇന്നലെ ബുണ്ടസ് ലിഗയിൽ നടന്ന അവസാന മത്സരത്തിൽ വിജയം നേടാൻ ചാമ്പ്യന്മാരായ ബയേർ ലെവർകൂസന് സാധിച്ചിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് അവർ ഓഗ്സ്ബർഗിനെ പരാജയപ്പെടുത്തിയത്. ഇതോടെ ഇൻവിൻസിബിളായി കൊണ്ട് ബയേർ ലെവർകൂസൻ കിരീടം സ്വന്തമാക്കിയിട്ടുണ്ട്. ലീഗിൽ ഒരു മത്സരം പോലും പരാജയപ്പെടാതെയാണ് അവർ കിരീടം സ്വന്തമാക്കിയിട്ടുള്ളത്. 34 മത്സരങ്ങളിൽ 28 വിജയവും ആറ് സമനിലയുമാണ് അവർ നേടിയിട്ടുള്ളത്.

ഈ ദിവസവും ഈ കിരീടം നേട്ടവും ഒരിക്കലും മറക്കില്ല എന്ന് ബയേറിന്റെ പരിശീലകനായ സാബി അലോൺസോ പറഞ്ഞിട്ടുണ്ട്.90 പോയിന്റാണ് ഇവർ ബുണ്ടസ് ലിഗയിൽ നേടിയിട്ടുള്ളത്.91 പോയിന്റ് എന്ന റെക്കോർഡ് തകർക്കാനാവാത്തതിൽ ഇദ്ദേഹം ചെറിയ നിരാശ പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.സാബിയുടെ വാക്കുകൾ ഇങ്ങനെയാണ്.

“ഈ ദിവസം ഞങ്ങൾ ഒരിക്കലും മറക്കില്ല.അർഹിച്ച കിരീടമാണ് ഞങ്ങൾ സ്വന്തമാക്കിയിട്ടുള്ളത്.ഒരു പരാജയം പോലും ഞങ്ങൾക്ക് ഏറ്റുവാങ്ങേണ്ടി വന്നിട്ടില്ല.ക്ലബ്ബിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് ഇത്.ഒരു തോൽവി പോലും അറിയാതെ ഞങ്ങൾ കിരീടം നേടിയിരിക്കുന്നു.90 പോയിന്റുകൾ നേടി എന്നുള്ളത് ഞങ്ങളുടെ കരുത്തിനെയാണ് കാണിക്കുന്നത്.91 പോയിന്റ് എന്ന റെക്കോർഡ് തകർക്കാൻ കഴിയാത്തതിൽ നിരാശയുണ്ട്.പക്ഷേ ഈ നേട്ടം യൂറോപ്പിലെ തന്നെ അസാധാരണമായ ഒരു കാര്യമാണ്. പക്ഷേ ഇനിയും ഞങ്ങൾക്ക് മുന്നിൽ പ്രധാനപ്പെട്ട ചില ലക്ഷ്യങ്ങളും മത്സരങ്ങളുമുണ്ട്.ബുണ്ടസ് ലിഗ ചരിത്രത്തിൽ ഞങ്ങൾ ഞങ്ങളുടെ പേര് കുറച്ചു കഴിഞ്ഞു ” ഇതാണ് ബയേർ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ഇനി രണ്ട് ഫൈനലുകൾ ഇവരെ കാത്തിരിക്കുന്നുണ്ട്.യൂറോപ ലീഗ് ഫൈനലിൽ അറ്റലാന്റയാണ് ഇവരുടെ എതിരാളികൾ. അതിനുശേഷം DFB പോക്കൽ ഫൈനലിൽ കൈസർസ്ലാടേൺ എന്ന ക്ലബ്ബിനെയാണ് ഇവർ നേരിടുക. ഈ രണ്ട് ഫൈനലുകളും വിജയിച്ചാൽ ട്രിബിൾ പൂർത്തിയാക്കാൻ ഇവർക്ക് സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *