ഗോളുകളും അസിസ്റ്റുകളും, ഹാലണ്ട് വേട്ട ആരംഭിച്ചു!
പുതിയ സീസണിലും എർലിങ് ഹാലണ്ടിന് മാറ്റങ്ങളൊന്നുമില്ല. ഗോളുകളും അസിസ്റ്റുകളുമായി എർലിങ് ഹാലണ്ട് കളം നിറഞ്ഞ് കളിച്ചപ്പോൾ ബൊറൂസിയ ഡോർട്മുണ്ട് തങ്ങളുടെ തുടക്കം ഗംഭീരമാക്കി. രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് ബൊറൂസിയ ഫ്രാങ്ക്ഫർട്ടിനെ തകർത്തു വിട്ടത്. മത്സരത്തിൽ ബൊറൂസിയ നേടിയ നാല് ഗോളുകളിലും ഹാലണ്ടിന്റെ പങ്കാളിത്തമുണ്ടായിരുന്നു. രണ്ട് ഗോളും രണ്ട് അസിസ്റ്റുമാണ് ഹാലണ്ടിന്റെ സമ്പാദ്യം. ശേഷിച്ച ഗോളുകൾ മാർക്കോ റിയൂസ്, തോർഗൻ ഹസാർഡ്, ജിയോവാനി റെയ്‌ന എന്നിവരാണ് സ്വന്തമാക്കിയത്.
🅰️ 2 assists
— FIFA.com (@FIFAcom) August 14, 2021
⚽️ 2 goals
⚡️ 1 sprint at 35.94 km/h
🪐 On which planet was @ErlingHaaland born?@BVB | @BlackYellow | @Bundesliga_EN pic.twitter.com/Zp8DecW38n
23-ആം മിനിറ്റിൽ റിയൂസാണ് ഗോൾ വേട്ടക്ക് തുടക്കമിട്ടത്. ഹാലണ്ടായിരുന്നു വഴിയൊരുക്കിയത്. എന്നാൽ ഫെലിക്സ് സെൽഫ് ഗോൾ വഴങ്ങിയതോടെ മത്സരം 1-1 ആയി.പക്ഷേ 32-ആം മിനിറ്റിൽ ഹാലണ്ടിന്റെ അസിസ്റ്റിൽ നിന്ന് തോർഗൻ ഹസാർഡ് ഗോൾ കണ്ടെത്തി. രണ്ട് മിനിറ്റിനകം ഹാലണ്ടിന്റെ ഗോളും പിറന്നു.58-ആം മിനുട്ടിലാണ് ബൊറൂസിയയുടെ നാലാം ഗോൾ പിറക്കുന്നത്.ജിയോവാനി റെയ്‌നയാണ് ഗോൾ നേടിയത്.70-ആം മിനിറ്റിലാണ് ഹാലണ്ട് തന്റെ രണ്ടാം ഗോൾ നേടുന്നത്.റൂസായിരുന്നു അസിസ്റ്റ് നൽകിയത്.87-ആം മിനിറ്റിൽ ഹോഗ് ഫ്രാങ്ക്ഫർട്ടിന്റെ രണ്ടാം ഗോൾ നേടിയെങ്കിലും ഫലമൊന്നുമുണ്ടായില്ല. ഇതോടെ ഹാലണ്ടിന്റെ ബുണ്ടസ്ലിഗ ഗോൾനേട്ടം ആകെ 41 ആയി ഉയർന്നു.കേവലം 43 മത്സരങ്ങളിൽ നിന്നാണ് താരം ഈ ഗോളുകൾ നേടിയത്.