കൂട്ടീഞ്ഞോയുടെ കരാർ പുതുക്കാനൊരുങ്ങി ബയേൺ മ്യൂണിക്
ബ്രസീലിയൻ സൂപ്പർ താരം കൂട്ടീഞ്ഞോയുടെയും സഹതാരമായ പെരിസിച്ചിന്റെയും കരാർ നീട്ടാനൊരുങ്ങി ബയേൺ മ്യൂണിക്ക്. ജർമ്മൻ മാധ്യമമായ ബിൽഡ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിൽ ബാഴ്സലോണയിൽ നിന്ന് ലോണടിസ്ഥാനത്തിലാണ് കൂട്ടീഞ്ഞോ ബയേൺ മ്യൂണിക്കിൽ കളിക്കുന്നത്. ഈ വരുന്ന ജൂൺ മുപ്പതിന് താരത്തിന്റെ ലോൺ കാലാവധി തീരും. എന്നാൽ താരത്തിന്റെ കരാർ ഈ വരുന്ന ഓഗസ്റ്റ് വരെ നീട്ടാനാണ് ബയേൺ ഇപ്പോൾ ആലോചിക്കുന്നത്. വരുന്ന ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾക്കും ജർമൻ കപ്പിന്റെ ഫൈനലിനും താരത്തിന്റെ സാന്നിധ്യം ലഭ്യമാവാൻ വേണ്ടിയാണിത്. അതിനാൽ തന്നെ ഷോർട് ടേം കരാറിന് വേണ്ടി ബയേൺ ബാഴ്സയോടും താരത്തിനോടും അനുമതി ചോദിച്ചിട്ടുണ്ട് എന്നാണ് ബിൽഡ് റിപ്പോർട്ട് ചെയ്യുന്നത്.
📰 — Bayern want to extend Coutinho's loan from Barcelona. The German club want the Brazilian for the cup final and the Champions League. [sport] pic.twitter.com/rXj0mQEHBM
— Barça Universal (@BarcaUniversal) June 24, 2020
ആങ്കിൾ ഇഞ്ചുറി മൂലം കഴിഞ്ഞ ഏപ്രിൽ മുതൽ കൂട്ടീഞ്ഞോ കളത്തിന് പുറത്താണ്. എന്നാൽ താരം ഇപ്പോൾ പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്. നിലവിൽ ബുണ്ടസ്ലിഗ കിരീടം നേടാൻ ബയേൺ മ്യൂണിക്കിന് കഴിഞ്ഞിട്ടുണ്ട്. അതിനാൽ തന്നെ ബയേണിന്റെ ലക്ഷ്യം എന്നുള്ളത് ചാമ്പ്യൻസ് ലീഗും ജർമൻ കപ്പുമാണ്. ഓഗസ്റ്റിലാണ് ചാമ്പ്യൻസ് ലീഗ് നടക്കുന്നത്. അതിന് മുന്നോടിയായി ഈ വരുന്ന ജൂലൈ നാലിനാണ് ജർമ്മൻ കപ്പ് ഫൈനൽ അരങ്ങേറുന്നത്. ബയേർ ലെവർകൂസനാണ് ബയേണിന്റെ എതിരാളികൾ. ഈ മത്സരങ്ങളിൽ എല്ലാം തന്നെ കൂട്ടീഞ്ഞോ തങ്ങൾക്ക് മുതൽക്കൂട്ടാകും എന്നതിനാലാണ് താരത്തിന്റെ കരാർ പുതുക്കാൻ ബയേൺ ആലോചിക്കുന്നത്. എന്നാൽ അതിന് ശേഷം താരത്തെ ബാഴ്സയിലേക്ക് തന്നെ വിടും. താരത്തെ സ്ഥിരമായി നിർത്താൻ താല്പര്യമില്ലെന്ന് മുൻപ് ബയേൺ ഡയറക്ടർ പറഞ്ഞിരുന്നു. ആ നിലപാടിൽ ഇതുവരെ ബയേണിന് മാറ്റമൊന്നും ഉണ്ടായിട്ടില്ല. കൂട്ടീഞ്ഞോയെ കൂടാതെ പെരിസിച്ചിന്റെ കരാറും നീട്ടാൻ ബയേൺ ആലോചിക്കുന്നുണ്ട്.
Philippe Coutinho will make his return in the squad against Wolfsburg this weekend. #FCBayern [Kicker] pic.twitter.com/lnJaiFM9Ay
— Home Bayern (@_HomeBayern) June 25, 2020