ഒത്തുകളിക്ക് ശിക്ഷ അനുഭവിച്ച റഫറിയിൽ നിന്നും നിങ്ങൾ എന്താണ് പ്രതീക്ഷിക്കുന്നത്? ആഞ്ഞടിച്ച് ബെല്ലിങ്ഹാമും ഹാലണ്ടും!
ഇന്നലെ ബുണ്ടസ്ലിഗയിൽ നടന്ന ക്ലാസ്സിക്കോ പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ബയേൺ ബൊറൂസിയയെ പരാജയപ്പെടുത്തിയത്.മത്സരത്തിൽ ബയേണിന് ലഭിച്ച പെനാൽറ്റിയാണ് അവർക്ക് വിജയം നേടി കൊടുത്തത്. മാറ്റ് ഹമ്മൽസിന്റെ ഹാൻഡ് ബോൾ കാരണമായിരുന്നു ബയേണിന് പെനാൽറ്റി ലഭിച്ചത്.
എന്നാൽ ഈ പെനാൽറ്റി ബയേണിന് അനർഹമായി ലഭിച്ചതാണ് എന്ന ആരോപണം വളരെ ശക്തമാണ്. മത്സരത്തിലെ റഫറിയായ ഫെലിക്സ് സോയർക്കെതിരെ രൂക്ഷവിമർശനങ്ങൾ ഇപ്പോൾ ഉയരുന്നുണ്ട്. ബൊറൂസിയ താരങ്ങളായ ജൂഡ് ബെല്ലിങ്ഹാമും ഹാലണ്ടുമൊക്കെ ശക്തമായ ഭാഷയിൽ ഇതിനെതിരെ പ്രതികരിച്ചിട്ടുണ്ട്.
— Murshid Ramankulam (@Mohamme71783726) December 5, 2021
“റഫറി ഇവിടെ വലിയൊരു തട്ടിപ്പാണ് നടത്തിയിരിക്കുന്നത്.അദ്ദേഹമൊരു അഹങ്കാരിയാണ്.ഞാൻ കൂടുതലൊന്നും പറയുന്നില്ല ” ഇതാണ് ഹാലണ്ട് പറഞ്ഞത്.
“എന്നെ സംബന്ധിച്ചിടത്തോളം അതൊരു പെനാൽറ്റി അല്ല.ഹമ്മൽസ് ബോളിനെ നോക്കുന്നു പോലുമില്ല. ആ ഈ അവസരത്തിലാണ് പെനാൽറ്റി വിധിച്ചിരിക്കുന്നത്. ഈ മത്സരത്തിൽ അത്തരത്തിലുള്ള ഒരുപാട് തീരുമാനങ്ങൾ ഉണ്ടായിട്ടുണ്ട്.അല്ലെങ്കിലും മുമ്പൊരിക്കൽ ജർമ്മനിയിലെ ഏറ്റവും വലിയ മത്സരത്തിൽ മാച്ച് ഫിക്സിങ് നടത്തിയ റഫറിയിൽ നിന്നും നിങ്ങൾ എന്താണ് പ്രതീക്ഷിക്കുന്നത്? ” ഇതാണ് ബെല്ലിങ്ഹാം അറിയിച്ചത്.
2005-ലെ ഒരു ബുണ്ടസ്ലിഗ മത്സരത്തിൽ ഒത്തുകളിച്ചതിനെ തുടർന്ന് ശിക്ഷ അനുഭവിച്ച റഫറിയാണ് ഫെലിക്സ് സോയർ.അന്ന് ആറ് മാസത്തേക്കായിരുന്നു അദ്ദേഹത്തെ വിലക്കിയിരുന്നത്.