എങ്കുങ്കു എങ്ങോട്ട്? സൂചന നൽകി താരം!

ഈ സീസണിൽ തകർപ്പൻ പ്രകടനമായിരുന്നു ആർബി ലീപ്സിഗിന്റെ ഫ്രഞ്ച് സൂപ്പർ താരമായ ക്രിസ്റ്റഫർ എങ്കുങ്കു കാഴ്ച്ചവെച്ചിരുന്നത്. അതുകൊണ്ടുതന്നെ ഫുട്ബോൾ ലോകത്തെ നിരവധി വമ്പൻ ക്ലബ്ബുകൾ താരത്തെ നോട്ടമിട്ടിട്ടുണ്ട്.മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്,പിഎസ്ജി എന്നിവരൊക്കെ താരത്തെ ലക്ഷ്യം വെച്ചവരാണ്.

ഏതായാലും ഈ ട്രാൻസ്ഫർ അഭ്യൂഹങ്ങളോടിപ്പോൾ എങ്കുങ്കു തന്റെ പ്രതികരണമറിയിച്ചിട്ടുണ്ട്. വലിയ ക്ലബ്ബുകൾ തന്നിൽ താൽപര്യം പ്രകടിപ്പിക്കുന്നത് നല്ല കാര്യമാണ് എന്നാണ് എങ്കുങ്കു പറഞ്ഞിട്ടുള്ളത്. അത് മാത്രമല്ല തന്റെ മുൻ ക്ലബ്ബായ പിഎസ്ജിയിലേക്ക് ചേക്കേറാൻ സാധ്യതയുണ്ട് എന്ന രൂപത്തിലുള്ള ഒരു സൂചനയും താരം നൽകിയിട്ടുണ്ട്.എങ്കുങ്കുവിന്റെ വാക്കുകൾ ഗെറ്റ് ഫ്രഞ്ച് ഫുട്ബോൾ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

“പാരീസ് എന്റെ വീടാണ്.എന്റെ ഹൃദയത്തിലാണ് പിഎസ്ജിയുടെ സ്ഥാനം. ഞാൻ ഒരു വാതിലുകളെയും ഇതുവരെ അടച്ചിട്ടില്ല.ഫുട്ബോളിൽ എല്ലാം സാധ്യമാണ്. ലോകത്തിലെ വലിയ ക്ലബ്ബുകൾ എന്നിൽ താൽപര്യം പ്രകടിപ്പിച്ചു എന്നുള്ളത് നല്ല കാര്യമാണ്. അതിനേക്കാൾ പ്രധാനപ്പെട്ട ഒരു കാര്യം എന്നെ നിലനിർത്താൻ വേണ്ടി RB ലീപ്സിഗ് പരമാവധി ശ്രമിക്കുന്നു എന്നുള്ളതാണ് ” ഇതാണ് എങ്കുങ്കു പറഞ്ഞിട്ടുള്ളത്.

2015 മുതൽ 2019 വരെ പിഎസ്ജിക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് ക്രിസ്റ്റഫർ എങ്കുങ്കു. 55 മത്സരങ്ങളായിരുന്നു താരം പിഎസ്ജിയിൽ കളിച്ചത്. പിന്നീടാണ് എങ്കുങ്കു ബുണ്ടസ് ലിഗയിലേക്ക് ചേക്കേറിയത്. ഈ ബുണ്ടസ് ലിഗയിൽ ആകെ 34 മത്സരങ്ങൾ കളിച്ച എങ്കുങ്കു 20 ഗോളുകളും 13 അസിസ്റ്റുകളും കരസ്ഥമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *