ഈ സീസണിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി ലെവന്റോസ്ക്കി
ബുണ്ടസ്‌ലിഗയിലെ ഈ സീസണിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരം ലെവന്റോസ്ക്കി തന്നെ സ്വന്തമാക്കി. ഇന്നലെയാണ് ബുണ്ടസ്‌ലിഗ ഔദ്യോഗികമായി തിരഞ്ഞെടുത്തത്. തുടർച്ചയായി എട്ടാം തവണയും ബയേൺ തന്നെ ബുണ്ടസ്‌ലിഗ ചാമ്പ്യൻമാരായതിന് പിന്നാലെയാണ് ലെവന്റോസ്ക്കിയെ ഈ സീസണിലെ താരമായി തിരഞ്ഞെടുത്തത്. ബയേണിനെ ചാമ്പ്യൻമാരാക്കുന്നതിൽ താരം വഹിച്ച പങ്ക് ചെറുതൊന്നുമല്ല. ഈ സീസണിൽ ഇത് വരെ കളിച്ച മുപ്പത് മത്സരങ്ങളിൽ നിന്നായി 33 ഗോളുകളും നാല് അസിസ്റ്റുകളും താരം നേടിക്കഴിഞ്ഞു. ലീഗിൽ ഇന്ന് ഒരു മത്സരം കൂടി ബയേണിന് അവശേഷിക്കുന്നുണ്ട്. കൂടാതെ ഈ സീസണിലെ ഗോൾ നേട്ടം ഒരു റെക്കോർഡ് കൂടെ താരത്തിന് നേടികൊടുത്തിട്ടുണ്ട്. ഒരു സിംഗിൾ ബുണ്ടസ്‌ലിഗ സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ നോൺ-ജർമ്മൻ താരമെന്ന റെക്കോർഡ് ഇനി ഈ പോളിഷ് സൂപ്പർ താരത്തിന്റെ പേരിലാണ്.
30 games. 33 goals. His best-ever scoring campaign.
— B/R Football (@brfootball) June 26, 2020
Robert Lewandowski wins Bundesliga Player of the Season 🔥 pic.twitter.com/GL7h8Xl8bo
ഇത് അഞ്ചാമത്തെ സീസണിലാണ് എല്ലാ കോംപിറ്റീഷനുകളിലുമായി താരം നാൽപ്പതിൽ പരം കൂടുതൽ ഗോളുകൾ നേടുന്നത്. ഇത് മൂന്നാമത്തെ തവണയാണ് ബുണ്ടസ്ലിഗയിൽ താരം മുപ്പതിൽ കൂടുതൽ ഗോളുകൾ നേടുന്നത്. 2016-17 മുതൽ മൂന്ന് തവണ താരം മുപ്പതിൽ പരം ഗോളുകൾ ഓരോ സീസണിലും അടിച്ചു കൂട്ടിയിട്ടുണ്ട്. ഇനി താരത്തിന് തകർക്കാനുള്ളത് ഇതിഹാസതാരം ജെർഡ് മുള്ളറുടെ റെക്കോർഡ് ആണ്. അഞ്ച് ബുണ്ടസ്‌ലിഗ സീസണുകളിൽ മുപ്പതിൽ പരം ഗോളുകൾ നേടി എന്ന റെക്കോർഡ് ആണ് മുള്ളർ കൈവശം വെച്ചിരിക്കുന്നത്. രണ്ട് സീസണുകളിൽ കൂടി താരം മുപ്പതിൽ കൂടുതൽ ഗോളുകൾ നേടിയാൽ ഈ റെക്കോർഡും താരം സ്വന്തം പേരിലാക്കും.
OFFICIAL: Robert Lewandowski is named the Bundesliga Player of the Season for 2019-20 🥇 pic.twitter.com/h3dFJcnCL4
— Goal (@goal) June 26, 2020