അദ്ദേഹം എന്നെ മെസ്സിയെ ഓർമ്മിപ്പിക്കുന്നു : ബയേണിന്റെ യുവസൂപ്പർ താരത്തെ പ്രശംസിച്ച് മത്തേവൂസ്!
ഈ സീസണിൽ മികച്ച പ്രകടനമാണ് ബയേണിന്റെ യുവസൂപ്പർ താരമായ ജമാൽ മുസിയാല കാഴ്ച്ച വെക്കുന്നത്.ഈ സീസണിലെ ആദ്യ രണ്ടു മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകൾ നേടാൻ മുസിയാലക്ക് സാധിച്ചിരുന്നു.19 വയസ്സ് മാത്രമുള്ള താരം ഫുട്ബോൾ ലോകത്തെ ഭാവി വാഗ്ദാനങ്ങളിൽ ഒരാളാണ്.
ഇപ്പോഴിതാ മുസിയാലയെ പ്രശംസിച്ചുകൊണ്ട് ജർമൻ ഇതിഹാസമായ ലോതർ മത്തേവൂസ് രംഗത്ത് വന്നിട്ടുണ്ട്. അതായത് മുസിയേലയുടെ സവിശേഷതകൾ തന്നെ ലയണൽ മെസ്സിയെ ഓർമ്മിപ്പിക്കുന്നു എന്നാണ് മത്തേവൂസ് പറഞ്ഞിട്ടുള്ളത്. ഭാവിയിൽ ബാലൺ ഡി’ഓർ പുരസ്കാരം നേടാൻ മുസിയാലക്ക് സാധിക്കുമെന്നുള്ള പ്രതീക്ഷയും ഇദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.മത്തേവൂസിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) August 28, 2022
” ലോക ഫുട്ബോളറുടെ കിരീടം നേടാൻ അദ്ദേഹത്തിന് കഴിയട്ടെ എന്ന് ഞാൻ ആശംസിക്കുന്നു. പക്ഷേ അദ്ദേഹം ഇനിയും ഡെവലപ്പ് ആവാനുണ്ട്. താരത്തിന്റെ സന്തോഷം,മൂവ്മെന്റ്സ്,ഡ്രിബ്ലിങ്ങുകൾ എന്നിവകൾ കൊണ്ട് അദ്ദേഹം എന്നെ ഓർമ്മിപ്പിക്കുന്നത് ലയണൽ മെസ്സിയെയാണ്.അദ്ദേഹം ഇനിയും ഡെവലപ്പ് ആവുമെന്നുള്ള കാര്യത്തിൽ ഞാൻ വിശ്വസിക്കുന്നു. ഇതുപോലെ തുടർന്ന് പോയി കൊണ്ട് ഒരു വലിയ ടീമിന്റെ ഭാഗമായി കൊണ്ട് ഒരുപാട് നേട്ടങ്ങൾ അദ്ദേഹം കരസ്ഥമാക്കണം.ബാലൺ ഡി’ഓർ പുരസ്കാരം നേടാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. എപ്പോഴും ഇമ്പ്രൂവ് ആവാനാണ് അദ്ദേഹം ശ്രമിക്കാറുള്ളത്.ലെവന്റോസ്ക്കിയുടെ പിൻഗാമിയാവാൻ അദ്ദേഹത്തിന് കഴിയും ” ഇതാണ് മുസിയാലയെ കുറിച്ച് മത്തേവൂസ് പറഞ്ഞിട്ടുള്ളത്.
നേരത്തെ ഇംഗ്ലണ്ടിന്റെ ദേശീയ ടീമിന് വേണ്ടി കളിക്കാനുള്ള അവസരം താരത്തിന് ലഭിച്ചിട്ടില്ല. എന്നാൽ അത് നിരസിച്ചു കൊണ്ട് താരം ജർമ്മനിയുടെ ദേശീയ ടീമിനെ തിരഞ്ഞെടുക്കുകയായിരുന്നു.