അടി,പോലീസ് കേസ്,ഗോൾകീപ്പർ ജർമ്മൻ ക്ലബ്ബ് ക്യാമ്പ് വിട്ടു!

കഴിഞ്ഞ സീസണിൽ വളരെ മോശം പ്രകടനമാണ് ജർമ്മൻ ക്ലബ്ബായ ഹെർത്ത ബെർലിൻ ബുണ്ടസ്ലിഗയിൽ നടത്തിയിരുന്നത്. 34 മത്സരങ്ങളിൽ നിന്ന് കേവലം 29 പോയിന്റ് മാത്രം നേടിയ ഈ ടീം ഏറ്റവും അവസാന സ്ഥാനത്തായിരുന്നു ഫിനിഷ് ചെയ്തിരുന്നത്.ഫലമായിക്കൊണ്ട് അവർ റെലഗേറ്റാവുകയും ചെയ്തിരുന്നു. അടുത്ത സീസണിൽ രണ്ടാം ഡിവിഷനിലാണ് ഈ ക്ലബ്ബ് കളിക്കുക.

അവരുടെ ഗോൾ കീപ്പറായ മരിയസ് ഗെഴ്സ്ബെക്ക് ഇപ്പോൾ ഒരു വിവാദ സംഭവത്തിൽ അകപ്പെട്ടിട്ടുണ്ട്. അതായത് നിലവിൽ ഹെർത്ത ബെർലിൻ പ്രീ സീസൺ സൗഹൃദ മത്സരങ്ങൾക്ക് വേണ്ടി ഓസ്ട്രിയയിലാണുള്ളത്. കഴിഞ്ഞ ദിവസം ഇവിടുത്തെ തെരുവിൽ വച്ച് ഒരു അനിഷ്ട സംഭവം അരങ്ങേറിയിട്ടുണ്ട്.28 കാരനായ ഗെഴ്സ്ബെക്ക് അവിടുത്തെ 22 വയസ്സുള്ള ഒരു പ്രാദേശിക വ്യക്തിയുമായി പ്രശ്നമുണ്ടാകുകയായിരുന്നു. തുടർന്ന് വാക്ക് തർക്കം മുറുകുകയും ശാരീരികമായ ആക്രമണങ്ങൾ നടക്കുകയും ചെയ്തു.

ആ വ്യക്തിയെ ഈ ഗോൾ കീപ്പർ ആക്രമിക്കുകയായിരുന്നു. പിന്നീട് പരിക്കേറ്റ ആ 22 കാരനെ ഹോസ്പിറ്റലിൽ പ്രവേശിക്കുകയായിരുന്നു.ഇതോടെ ഈ വിഷയത്തിൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ വിവാദ സംഭവം നടന്നതോടുകൂടി ഗോൾകീപ്പർ ഇപ്പോൾ ഈ ജർമൻ ക്ലബ്ബിന്റെ ക്യാമ്പ് വിട്ടിട്ടുണ്ട്. വിഷയത്തിൽ ഹെർത്ത ബെർലിൻ ഒരു ഒഫീഷ്യൽ സ്റ്റേറ്റ്മെന്റ് ഇറക്കുകയും ചെയ്തിട്ടുണ്ട്. അന്വേഷണം പൂർത്തിയാവുന്നത് വരെ ഈ വിവാദത്തിൽ കൂടുതൽ പ്രതികരണങ്ങൾ നടത്തില്ല എന്നാണ് ഈ ജർമൻ ക്ലബ്ബ് അറിയിച്ചിട്ടുള്ളത്.

പ്രമുഖ മാധ്യമമായ ESPN ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഈ ഗോൾകീപ്പർ കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയാൽ ഓസ്ട്രിയയിൽ അദ്ദേഹത്തിന് ശിക്ഷ നടപടികൾ നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *