നിങ്ങളുടെ സ്വപ്നം യാഥാർത്ഥ്യമാക്കും : ആരാധകർക്ക് ബയേണിന്റെ ഹൃദയസ്പർശിയായ കത്ത് !
ചാമ്പ്യൻസ് ലീഗ് ഫൈനലിനൊരുങ്ങും മുമ്പ് ആരാധകർക്ക് തുറന്ന കത്തെഴുതി ബയേൺ മ്യൂണിക്ക്. തങ്ങളുടെ ഒഫീഷ്യൽ വെബ്സൈറ്റിലൂടെയാണ് ആരാധകർക്ക് ബയേൺ കത്തെഴുതിയത്. കത്തിന്റെ രത്നചുരുക്കം ഇങ്ങനെയാണ് : ” ഇതൊരു നീണ്ട-അസാധാരണമായ സീസണായിരുന്നു. ഞങ്ങൾ ക്ലബിന്റെ ചരിത്രത്തിലെ രണ്ടാം ട്രബിളിന് കയ്യെത്തും ദൂരത്താണ്. നിർഭാഗ്യവശാൽ ഈ ഞായറാഴ്ച പിഎസ്ജിക്കെതിരെ നടക്കുന്ന ഫൈനൽ മത്സരത്തിൽ നിങ്ങൾക്ക് ഞങ്ങളോടൊപ്പം ചേരാൻ സാധിക്കില്ല. തീർച്ചയായും ഞങ്ങൾ നിങ്ങളെ മിസ്സ് ചെയ്യും. നിങ്ങളുടെയും ഞങ്ങളുടെയും സ്വപ്നം യാഥാർഥ്യമാക്കാൻ കഴിയുന്നതെല്ലാം ഞങ്ങൾ ചെയ്യും ” ബയേൺ തുടരുന്നു.
F I N A L E ‼ @FCBayern 🤜🏻⚽🔥
— Lucas Hernández (@LucasHernandez) August 23, 2020
👉🏻 #MissionLis6on 🔴 #UCL #MiaSanMia #LH2️⃣1️⃣ pic.twitter.com/MzDGh4tOjn
” നിങ്ങൾ നിങ്ങളുടെ വീടുകളിൽ ഇരുന്ന് കൊണ്ട് ഈ ഫൈനലിൽ ഞങ്ങളെ ഹൃദയം കൊണ്ട് പിന്തുണക്കുന്നുണ്ടെന്ന് ഞങ്ങൾക്ക് അറിയാം. നിങ്ങൾ എവിടെയാണ് എന്നുള്ളത് ഒരു വിഷയമല്ല. നിങ്ങൾ ലിസ്ബണിലോ മ്യൂണിച്ചിലോ ലോകത്തിന്റെ ഏത് ഭാഗത്ത് വേണമെങ്കിലും ആയിക്കോട്ടെ. ഞങ്ങൾ ക്ലബ്ബിനെ കാണുന്നത് ഒരു കുടുംബമായിട്ടാണ്. അത് ഞങ്ങൾ നിങ്ങളുമൊത്ത് ഒരു വലിയ മത്സരത്തെയാണ് നേരിടാൻ പോവുന്നത്. നിങ്ങളുടെ അകമഴിഞ്ഞ പിന്തുണക്ക് ഞങ്ങൾ നന്ദി അർപ്പിക്കുന്നു. ഞങ്ങൾ ഞങ്ങളുടെ ദൗത്യമായ മിഷൻ റെഡ് പൂർത്തിയാക്കുന്നതിന്റെ തൊട്ടരികിലാണ്. നമുക്കിത് ഒരുമിച്ച് പൂർത്തിയാക്കാം ” ഇതാണ് ആരാധകർക്ക് ബയേൺ നൽകിയ സന്ദേശം. തീർച്ചയായും ഓരോ ആരാധകനും സന്തോഷം പകരുന്ന വാക്കുകൾ ആണിത്.
Champions League final day mood: pic.twitter.com/1RqICMiXir
— B/R Football (@brfootball) August 23, 2020