നാലടിച്ച് ക്രമറിച്ച്, ബൊറൂസിയ അടപടലം

ബുണ്ടസ്ലിഗയിൽ ഇന്ന് നടന്ന മുപ്പത്തിനാലാം റൗണ്ട് പോരാട്ടത്തിൽ കരുത്തരായ ബൊറൂസിയ ഡോർട്മുണ്ടിന് നാണം കെട്ട തോൽവി. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ബൊറൂസിയ ഹോഫൻഹെയിമിനോട് തോറ്റത്. സ്വന്തം മൈതാനത്ത് വെച്ച് നടന്ന മത്സരത്തിൽ അൻപത് മിനുട്ടുകൾ പിന്നിടുമ്പോഴേക്കും നാല് ഗോളുകൾ വഴങ്ങിയ ദയനീയമായി ഡോർട്മുണ്ട് തോൽവി സമ്മതിച്ചിരുന്നു. നാല് ഗോളുകളും നേടിയത് ഹോഫൻഹെയിം താരമായ ക്രമറിച്ച് ആണ് എന്നാണ് മത്സരത്തിന്റെ മറ്റൊരു പ്രത്യേകത. മത്സരത്തിന്റെ എട്ട്, മുപ്പത്, നാല്പത്തിയെട്ട്, അൻപത് മിനുട്ടുകളിലാണ് താരം ബൊറൂസിയ ഗോൾവല ചലിപ്പിച്ചത്. നാണം കെട്ട തോൽവി വഴങ്ങിയെങ്കിലും പോയിന്റ് ടേബിളിൽ ബൊറൂസിയ രണ്ടാം സ്ഥാനത്ത് തന്നെയാണ്. 34 മത്സരങ്ങളിൽ നിന്ന് 69 പോയിന്റ് ആണ് ബൊറൂസിയ സമ്പാദ്യം.

അതേ സമയം ഈ സീസണിലെ ചാമ്പ്യൻമാരായ ബയേൺ ജയം തുടർന്നു. വോൾഫ്സ്ബർഗിനെയാണ് എതിരില്ലാത്ത നാല് ഗോളുകൾക്ക് ബയേൺ തുരത്തിയത്. കിങ്സ്ലി കോമാൻ, മിഷേൽ സൂയിസൻസ്, ലെവന്റോസ്ക്കി, തോമസ് മുള്ളർ എന്നിവരാണ് ഗോളുകൾ നേടിയത്. 71-ആം മിനുട്ടിൽ ജോഷുവ ഗിലാവോഗി ചുവപ്പ് കാർഡ് കണ്ടു പുറത്തു പോയത് ബയേണിന് തിരിച്ചടിയായി. ജയത്തോടെ ബയേൺ പോയിന്റ് നേട്ടം 82 ആയി വർധിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *