MNM ഉണ്ടായിരുന്നു, പക്ഷേ മാൻ ഓഫ് ദി മാച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ!

ഇന്നലെ നടന്ന പിഎസ്ജിയും ഓൾ സ്റ്റാർ ഇലവനും തമ്മിലുള്ള മത്സരത്തിൽ വിജയം നേടാൻ പിഎസ്ജിക്ക് സാധിച്ചിരുന്നു. നാലിനെതിരെ 5 ഗോളുകൾക്കായിരുന്നു പിഎസ്ജി വിജയം നേടിയിരുന്നത്.ലയണൽ മെസ്സി,കിലിയൻ എംബപ്പേ,സെർജിയോ റാമോസ് എന്നിവരൊക്കെ പിഎസ്ജിക്ക് വേണ്ടി ഗോളുകൾ നേടിയപ്പോൾ മറുഭാഗത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോ രണ്ട് ഗോളുകൾ കരസ്ഥമാക്കിയിരുന്നു.

സൗദി അറേബ്യയിലെ തന്റെ ആദ്യത്തെ മത്സരമായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്നലെ കളിച്ചിരുന്നത്.60 മിനിട്ട് മാത്രം കളിച്ച റൊണാൾഡോക്ക് മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചു.ഓൾ സ്റ്റാർ ഇലവന്റെ രണ്ട് ഗോളുകൾ റൊണാൾഡോയാണ് നേടിയിട്ടുള്ളത്. മാത്രമല്ല സൗദിയിലെ അരങ്ങേറ്റ മത്സരത്തിൽ തന്നെ മാൻ ഓഫ് ദി മാച്ച് പുരസ്കാരവും ക്രിസ്റ്റ്യാനോ സ്വന്തമാക്കിയിട്ടുണ്ട്.

85% passing accuracy,40 touches,6 shots,4 duels won,2 goals,1 chance created,1 foul won ഇതായിരുന്നു 60 മിനിറ്റിനിടെ റൊണാൾഡോ കാഴ്ച്ച വെച്ച പ്രകടനം. ഒരു വലിയ ഇടവേളക്കുശേഷം കളിക്കളത്തിലേക്ക് തിരിച്ചെത്തിയ റൊണാൾഡോ തന്റെ പ്രതിഭയ്ക്ക് ഒരു മാറ്റവും സംഭവിച്ചിട്ടില്ല എന്നുള്ളത് പിഎസ്ജിയെ പോലെയുള്ള ഒരു വലിയ ക്ലബ്ബിനെതിരെ തെളിയിക്കുകയായിരുന്നു. താരത്തിന്റെ അരങ്ങേറ്റം ഗംഭീരമാക്കാൻ സാധിച്ചത് ആരാധകർക്ക് ആഹ്ലാദം പകർന്ന് നൽകുന്ന ഒരു കാര്യമാണ്.

പക്ഷേ ഇപ്പോഴും അൽ നസ്ർ ജേഴ്‌സിയിൽ റൊണാൾഡോ അരങ്ങേറ്റം കുറിച്ചിട്ടില്ല.ജനുവരി 22ആം തീയതി അതുണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സൗദി ലീഗിലും റൊണാൾഡോക്ക് മികവ് പുലർത്താൻ കഴിയുമെന്നാണ് ആരാധകർ ഉറച്ചു വിശ്വസിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *