13 താരങ്ങൾ ഇല്ല,അൽ ഹിലാൽ ഇന്റർ മയാമിക്കെതിരെ ഇറങ്ങുക സുപ്രധാന താരങ്ങളുടെ അഭാവത്തിൽ!
റിയാദ് സീസൺ കപ്പിൽ ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്ന ഒരു മത്സരമാണ് നാളെ അരങ്ങേറുന്നത്.സൗദി അറേബ്യൻ വമ്പൻമാരായ അൽ ഹിലാലും ലയണൽ മെസ്സിയുടെ അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിയും തമ്മിലാണ് ഏറ്റുമുട്ടുന്നത്. നാളെ രാത്രി ഇന്ത്യൻ സമയം 11:30നാണ് ഈയൊരു മത്സരം അരങ്ങേറുക. റിയാദിൽ വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.
അൽ ഹിലാലിന്റെ സൂപ്പർ താരമായ നെയ്മർ ജൂനിയർ പരിക്കു മൂലം ഈ സീസണിൽ നിന്ന് തന്നെ പുറത്തായിരുന്നു.അല്ലായിരുന്നുവെങ്കിൽ നമുക്ക് മെസ്സിയും നെയ്മറും ഏറ്റുമുട്ടുന്ന ഒരു മത്സരം കാണാൻ സാധിക്കുമായിരുന്നു. ഏതായാലും ഈ മത്സരത്തിന് പല സുപ്രധാന താരങ്ങളുടെയും അഭാവത്തിലാണ് അൽ ഹിലാൽ വരുന്നത്. 13 താരങ്ങൾ അവരുടെ നിരയിൽ ഇല്ല. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഏഷ്യൻ കപ്പും ആഫ്രിക്കൻ നേഷൻസ് കപ്പുമാണ് താരങ്ങളുടെ ഈ അഭാവത്തിന്റെ പ്രധാന കാരണം. പല താരങ്ങളും ഇന്റർനാഷണൽ ഡ്യൂട്ടിയിലാണ് ഉള്ളത്.
13 لاعب (دولي) يغيبون عن #الهلال في #كأس_موسم_الرياض
— سيف الزعيم💙 (@Saif_Alzaeem) January 26, 2024
هل اتضح لكم الان لماذا هرب لاعبو ذلك الفريق من المنتخب؟
انهم يرون هذه البطولة الودية بطولة كبيرة و فرصة ان يحققوها في ظل هذه الغيابات الكبيرة للهلال. pic.twitter.com/VvKh9ga1aN
ഗോൾ കീപ്പർ യാസിൻ ബോനോ, ഡിഫൻഡർ കൂലിബലി,ഹസൻ തിമ്പക്തി,സലെഹ് അൽ ഷെഹ്രി,മുഹമ്മദ് അൽ ബുറയ്ക്ക്,മുഹമ്മദ് കാനോ,സലിം അൽ ദവ്സരി,അബ്ദുല്ല അൽ മാലിക്കി,അലി അൽ ബുലയ്ഹി,സൗദ് അബ്ദുൽ ഹമീദ്,മുഹമ്മദ് അൽ ഒവൈസ്,നസീർ അൽ ദവ്സരി, മുഹമ്മദ് അൽ റുബൈ തുടങ്ങിയ താരങ്ങളാണ് ഈ മത്സരത്തിന് ഇല്ലാത്തത്. ഇവരുടെ അഭാവം തിരിച്ചടിയാണെങ്കിലും ഉള്ള താരങ്ങളെ വെച്ച് മികച്ച പ്രകടനം നടത്താൻ കഴിയും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
നിലവിൽ സൗദി ലീഗിൽ മികച്ച പ്രകടനം നടത്തി ഒന്നാം സ്ഥാനത്ത് തുടരുന്നത് അൽ ഹിലാൽ തന്നെയാണ്. കഴിഞ്ഞ 28 മത്സരങ്ങളിൽ ഒന്നിൽ പോലും അൽ ഹിലാലിന് പരാജയം അറിയേണ്ടി വന്നിട്ടില്ല.അത്രയും മികച്ച രൂപത്തിലാണ് അവർ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അതേസമയം ഇന്റർ മയാമി ഈ സീസണിൽ കളിച്ച രണ്ട് സൗഹൃദമത്സരങ്ങളിൽ ഒന്നിൽ പരാജയപ്പെടുകയും ഒന്നിൽ സമനില വഴങ്ങുകയും ചെയ്തിട്ടുണ്ട്.