സർപ്രൈസ്? നെയ്മർ അൽ ഹിലാൽ സ്‌ക്വാഡിലേക്ക്!
കഴിഞ്ഞ ഒക്ടോബർ മാസത്തിലാണ് നെയ്മർ ജൂനിയർക്ക് അതി ഗുരുതരമായി പരിക്കേറ്റത്.അതിനുശേഷം ഇതുവരെ കളിക്കളത്തിലേക്ക് മടങ്ങിയെത്താൻ നെയ്മർക്ക് കഴിഞ്ഞിട്ടില്ല.സൗദി അറേബ്യൻ ക്ലബ് ആയ അൽ ഹിലാലിനു വേണ്ടി കേവലം 5 മത്സരങ്ങൾ മാത്രമാണ് ഇതുവരെ നെയ്മർ കളിച്ചിട്ടുള്ളത്.കളിക്കളത്തിലേക്ക് എത്രയും പെട്ടെന്ന് മടങ്ങിയെത്താൻ വേണ്ടി നെയ്മർ കഠിന പരിശ്രമങ്ങൾ നടത്തിയിരുന്നു.പക്ഷേ തിരിച്ചടി മാത്രമാണ് അദ്ദേഹത്തിന് സംഭവിച്ചിട്ടുള്ളത്.
അതായത് ഈയിടെ നടന്ന ഫിറ്റ്നസ് ടെസ്റ്റിൽ നെയ്മർ ജൂനിയർ പരാജയപ്പെടുകയായിരുന്നു. അതുകൊണ്ടുതന്നെ ഇനിയും രണ്ടുമാസത്തോളം നെയ്മർ കാത്തിരിക്കേണ്ടി വരും എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ നെയ്മർ ജനുവരിയിൽ മാത്രമേ തിരിച്ചെത്തുകയുള്ളൂ എന്നുള്ള റിപ്പോർട്ടുകളും പുറത്തേക്ക് വരുന്നുണ്ട്. പക്ഷേ ഇതിനിടയിൽ ഒരു സർപ്രൈസിന് സാധ്യതയുണ്ട്. എന്തെന്നാൽ ഏഷ്യൻ ചാമ്പ്യൻസ് ലീഗിനുള്ള അൽ ഹിലാലിന്റെ 31 അംഗ സ്‌ക്വാഡിൽ നെയ്മർ ജൂനിയർ രജിസ്റ്റർ ചെയ്യാൻ ഈ ക്ലബ്ബിന് സാധിച്ചേക്കും. സൗദി അറേബ്യൻ മാധ്യമമായ അൽ റിയാദിയയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
AFC യുടെ രജിസ്ട്രേഷൻ സിസ്റ്റം പ്രവർത്തിക്കുന്നത് ആ രീതിയിലാണ്. അതായത് ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിന് അഞ്ച് ദിവസം മുൻപ് വരെ താരങ്ങളെ രജിസ്റ്റർ ചെയ്യാൻ ക്ലബ്ബുകൾക്ക് സാധിക്കും. ഗ്രൂപ്പ് സ്റ്റേജ് അവസാനിക്കുന്നത് വരെ അൺചേഞ്ചഡായി കൊണ്ട് തുടരുകയും ചെയ്യും. മാത്രമല്ല ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ഈ സ്‌ക്വാഡിനകത്ത് മാറ്റം സാധ്യമാണ്.പുതിയ താരങ്ങളെ രജിസ്റ്റർ ചെയ്യാനും ക്ലബ്ബുകൾക്ക് സാധിക്കും.
അതുകൊണ്ടുതന്നെ നെയ്മർ ജൂനിയറെ ACL സ്‌ക്വാഡിൽ രജിസ്റ്റർ ചെയ്യുന്നതിന് നിലവിൽ തടസ്സങ്ങൾ ഒന്നുമില്ല. പക്ഷേ നെയ്മറുടെ ഫിറ്റ്നസ് തന്നെയാണ് പ്രശ്നം. കളിക്കാൻ ആവശ്യമായ ഫിറ്റ്നസ് വീണ്ടെടുക്കാൻ നെയ്മർക്ക് കഴിഞ്ഞിട്ടില്ല. താരം എന്ന് കളിക്കളത്തിലേക്ക് തിരിച്ചെത്തും എന്നുള്ളത് അതിനെ ആശ്രയിച്ചു കൊണ്ട് മാത്രമാണ് നിലവിൽ നിലകൊള്ളുന്നത്.