സൗദിയെ സഹായിക്കാൻ വേണ്ടി മാത്രമാണ് ഞാൻ റയൽ വിട്ടത്: തുറന്നുപറഞ്ഞ് ബെൻസിമ!

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിലായിരുന്നു ഏവരെയും ഞെട്ടിച്ചുകൊണ്ട് സൂപ്പർ താരം കരിം ബെൻസിമ റയൽ മാഡ്രിഡിനോട് വിട പറഞ്ഞത്. സൗദി അറേബ്യൻ വമ്പൻമാരായ അൽ ഇത്തിഹാദാണ് താരത്തെ സ്വന്തമാക്കിയിട്ടുള്ളത്. റെക്കോർഡ് സാലറിയാണ് അദ്ദേഹത്തിന് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. നിലവിൽ സൗദിയിലേക്ക് 3 ഗോളുകളും രണ്ട് അസിസ്റ്റുകളുമാണ് ബെൻസിമ സ്വന്തമാക്കിയിട്ടുള്ളത്.

ഏതായാലും റയൽ മാഡ്രിഡ് വിടാനുള്ള ഏക കാരണം സൗദി അറേബ്യ മാത്രമാണ് എന്നുള്ള കാര്യം ബെൻസിമ തുറന്നു പറഞ്ഞിട്ടുണ്ട്. സൗദി അറേബ്യയുടെ വളർച്ചയ്ക്ക് സഹായകരമാവാൻ വേണ്ടിയാണ് താൻ ഇവിടേക്ക് എത്തിയിട്ടുള്ളതെന്നും ബെൻസിമ കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ വാക്കുകളെ ESPN റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

“ഞാൻ എല്ലാം സ്വന്തമാക്കിയത് റയൽ മാഡ്രിഡിൽ വച്ചുകൊണ്ടാണ്.അതുകൊണ്ടുതന്നെ പുതിയ ഒരു വെല്ലുവിളി ഏറ്റെടുക്കാനുള്ള യഥാർത്ഥ സമയമായി കൊണ്ട് ഇത് അനുഭവപ്പെട്ടു. ഒരുപാട് കാലം മുമ്പ് തന്നെ സൗദി അറേബ്യയിലേക്ക് വരാൻ ഞാൻ ആഗ്രഹിച്ചിരുന്നു. ഇരുകൈയും നീട്ടി കൊണ്ടാണ് ഈ രാജ്യം എന്നെ സ്വീകരിച്ചത്. തീർച്ചയായും ഈ രാജ്യത്തെ ജനങ്ങളുടെ സ്നേഹം എന്നെ ഹാപ്പി ആക്കുന്നു. സൗദി അറേബ്യൻ ഫുട്ബോളിന്റെ വളർച്ചയെ സഹായിക്കുക എന്നുള്ളതാണ് എന്റെ ലക്ഷ്യം.അതിനുവേണ്ടിയാണ് ഞാൻ ഇവിടെ എത്തിയിട്ടുള്ളത്. ഈ പ്രോജക്ട് കേട്ട ഉടനെ തന്നെ ഇതിന്റെ ഭാഗമാവാൻ ഞാൻ തീരുമാനിച്ചിരുന്നു ” ബെൻസിമ പറഞ്ഞു.

യഥാർത്ഥത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഇതിന് തുടക്കം കുറിച്ചതെന്ന് പറയേണ്ടിവരും. നിലവിൽ നിരവധി സൂപ്പർതാരങ്ങൾ സൗദി അറേബ്യയിലാണ് കളിക്കുന്നത്. ബ്രസീലിയൻ സൂപ്പർതാരം നെയ്മർ ജൂനിയറെ പോലും സ്വന്തമാക്കാൻ സൗദി അറേബ്യക്ക് സാധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *