വലിയ മത്സരത്തിനുള്ള ഒരുക്കത്തിലെന്ന് ക്രിസ്റ്റ്യാനോ,എന്റെ ഫോളോവേഴ്സിനെ തട്ടിയെടുക്കാനുള്ള അടവല്ലേയെന്ന് അർജന്റൈൻ താരം.

ഇന്ന് നടക്കുന്ന സൗദി അറേബ്യൻ സൂപ്പർ കപ്പ് സെമിഫൈനലിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ്ബായ അൽ നസ്ർ കളത്തിലേക്ക് ഇറങ്ങുന്നുണ്ട്.അൽ ഇത്തിഹാദാണ് അൽ നസ്റിന്റെ എതിരാളികൾ.ഇന്ന് രാത്രി ഇന്ത്യൻ സമയം 11: 30നാണ് ഈ മത്സരം നടക്കുക. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ മത്സരത്തിൽ ഇറങ്ങും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഈ മത്സരത്തിന് മുന്നോടിയായി റൊണാൾഡോ തന്റെ ഇൻസ്റ്റാഗ്രാമിൽ ചില ചിത്രങ്ങൾ പങ്കുവെച്ചിരുന്നു.അൽ നസ്റിലെ അർജന്റീന സൂപ്പർതാരമായ പിറ്റി മാർട്ടിനസ്സിനൊപ്പം നിൽക്കുന്ന ചിത്രങ്ങളും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.’ നാളത്തെ വലിയ മത്സരത്തിനു വേണ്ടിയുള്ള ഒരുക്കത്തിലാണ്.ലെറ്റ്സ് ഗോ ടീം ‘ എന്നായിരുന്നു ഇതിന്റെ ക്യാപ്ഷനായി കൊണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ കുറിച്ചിരുന്നത്.

എന്നാൽ റൊണാൾഡോയുടെ സഹതാരമായ പിറ്റി മാർട്ടിനസ് രസകരമായ ഒരു കമന്റ് പങ്കുവെച്ചിട്ടുണ്ട്. ‘ എന്റെ ഫോളോവേഴ്സിനെ തട്ടിയെടുക്കാൻ റൊണാൾഡോ ആഗ്രഹിക്കുന്നു ‘ എന്നായിരുന്നു പിറ്റി മാർട്ടിനസിന്റെ തമാശ രൂപേണയുള്ള കമന്റ്. അതായത് തന്റെ ചിത്രം പങ്കുവെക്കുന്നതിലൂടെ റൊണാൾഡോക്ക് തന്റെ ഫോളോവേഴ്സിനെ വേണമെന്നായിരുന്നു തമാശക്ക് പിറ്റി മാർട്ടിനസ് പറഞ്ഞത്.

ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള വ്യക്തിയാണ് റൊണാൾഡോ. യഥാർത്ഥത്തിൽ റൊണാൾഡോയുടെ ഈ പോസ്റ്റ് തനിക്ക് ഗുണകരമാവുമെന്നാണ് പിറ്റി മാർട്ടിനസ് പറയാതെ പറഞ്ഞിട്ടുള്ളത്. അർജന്റീനയുടെ ദേശീയ ടീമിന് വേണ്ടി കളിച്ചിട്ടുള്ള താരം കൂടിയാണ് പിറ്റി മാർട്ടിനസ്. അർജന്റീനയുടെ ഇപ്പോഴത്തെ പരിശീലകനായ ലയണൽ സ്കലോണിക്ക് കീഴിൽ ആദ്യ ഗോൾ പിറന്നത് പിറ്റി മാർട്ടിനസിന്റെ ബൂട്ടുകളിൽ നിന്നായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!