വലിയ ഫൈനിൽ നിന്നും രക്ഷപ്പെട്ട് നെയ്മർ ജൂനിയർ!

ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ ജൂനിയർ ഏറെ കാലമായി പരിക്കിന്റെ പിടിയിലാണ്. ഈ സീസണിൽ വിരലിൽ എണ്ണാവുന്ന മത്സരങ്ങൾ മാത്രമാണ് നെയ്മർ ജൂനിയർ കളിച്ചിട്ടുള്ളത്.അവസാനമായി ബ്രസീലിനു വേണ്ടിയാണ് അദ്ദേഹം കളിച്ചത്. നിലവിൽ സൗദി അറേബ്യൻ വമ്പൻമാരായ അൽ ഹിലാലിന്റെ താരമാണ് നെയ്മർ ജൂനിയർ.

അദ്ദേഹവുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് നേരത്തെ തന്നെ പുറത്തേക്ക് വന്ന ഒന്നാണ്. അതായത് നെയ്മർ ജൂനിയർ ഒരു ആഡംബര വീട് റിയോ ഡി ജനീറോയിൽ നിർമ്മിച്ചിരുന്നു.ആ വീടിന്റെ ഭാഗമായി കൊണ്ട് കൃത്രിമ തടാകം നിർമ്മിക്കുകയും ചെയ്തിരുന്നു.ഇത് ബ്രസീലിൽ വലിയ വിവാദമായി. പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന രൂപത്തിലായിരുന്നു കൃത്രിമ തടാകം നിർമ്മിച്ചിരുന്നത്. ഈ അനധികൃത നിർമ്മാണത്തിനെതിരെ പരിസ്ഥിതി പ്രവർത്തകർ കേസ് നൽകുകയും ചെയ്തിരുന്നു. ഇതോടെ ഇത് വലിയ രൂപത്തിൽ ശ്രദ്ധിക്കപ്പെട്ടു.

തുടർന്ന് ഇക്കാര്യത്തിൽ അന്വേഷണം നടന്നു. അനധികൃത നിർമ്മാണം നടന്നിട്ടുണ്ട് എന്ന് തെളിഞ്ഞാൽ ഏകദേശം മൂന്നു മില്യൺ ഡോളറോളം നെയ്മർ ഫൈനായി കൊണ്ട് നൽകേണ്ടി വരുമായിരുന്നു.എന്നാൽ ഈ വലിയ പിഴയിൽ നിന്ന് നെയ്മർ ജൂനിയർ ഇപ്പോൾ രക്ഷപ്പെട്ടിട്ടുണ്ട്. എന്തെന്നാൽ അന്വേഷണ കമ്മിറ്റിയുടെ റിപ്പോർട്ട് നെയ്മർക്ക് അനുകൂലമായിരുന്നു.

എൻവിറോൺമെന്റൽ അതോറിറ്റിക്ക് മുന്നിൽ ഈ റിപ്പോർട്ട് സമർപ്പിക്കപ്പെട്ടിരുന്നു. നെയ്മർ ജൂനിയർ അവിടെ നിയമം ലംഘിച്ചിട്ടില്ല എന്ന് കണ്ടെത്തുകയായിരുന്നു, അതായത് നെയ്മറുടെ ആ നിർമ്മാണത്തിന് പ്രത്യേക പെർമിഷന്റെ ആവശ്യമില്ല എന്ന് അവർ കണ്ടെത്തുകയായിരുന്നു. അങ്ങനെയാണ് ഈ പിഴയിൽ നിന്നും നെയ്മറും കുടുംബവും രക്ഷപ്പെട്ടിട്ടുള്ളത്. എന്നാൽ പരിസ്ഥിതി പ്രവർത്തകർഇക്കാര്യത്തിൽ കൂടുതൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാൻ സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *