വണ്ടർ ഗോളുമായി CR7,തകർപ്പൻ ജയം നേടി അൽ നസ്ർ!
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ വണ്ടർ ഗോളടിച്ച മത്സരത്തിൽ അൽ നസ്റിന് തകർപ്പൻ വിജയം. ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് എതിരാളികളായ അൽ അഖ്ദൂദിനെ അൽ നസ്ർ പരാജയപ്പെടുത്തിയത്.മത്സരത്തിൽ റൊണാൾഡോ തന്നെയാണ് തിളങ്ങിയിട്ടുള്ളത്. മൂന്ന് മിനുറ്റിനിടെ രണ്ട് ഗോളുകൾ അദ്ദേഹം നേടുകയായിരുന്നു.
മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ സമി അൽ നസ്റിന് ലീഡ് നേടിക്കൊടുത്തിരുന്നു.പിന്നീട് രണ്ടാം പകുതിയിലാണ് റൊണാൾഡോയുടെ ഇരട്ട ഗോളുകൾ വന്നത്.77ആം മിനുട്ടിൽ പവർഫുൾ ഷോട്ടിലൂടെ റൊണാൾഡോ ഗോൾ നേടുകയായിരുന്നു. അതിന് ശേഷമാണ് റൊണാൾഡോയുടെ വണ്ടർ ഗോൾ പിറന്നത്. മൈതാന മധ്യത്തിന്റെ കുറച്ച് മുൻപിൽ നിന്ന് റൊണാൾഡോ നടത്തിയ ചിപ് ഗോൾകീപ്പറുടെയും പ്രതിരോധനിര താരങ്ങളുടെയും തലക്ക് മുകളിലൂടെ പറന്നിറങ്ങി വലയിൽ പതിക്കുകയായിരുന്നു. റൊണാൾഡോയുടെ ഈ വണ്ടർ ഗോൾ ഏവരെയും അമ്പരപ്പിച്ചു കളഞ്ഞു.
— CristianoXtra (@CristianoXtra_) November 24, 2023
മികച്ച പ്രകടനമാണ് ഈ സീസണിൽ ഉടനീളം റൊണാൾഡോ ഇപ്പോൾ പുറത്തെടുക്കുന്നത്.സൗദിയിലേക്ക് ആകെ കളിച്ച 13 മത്സരങ്ങളിൽ നിന്ന് 15 ഗോളുകളും ഏഴ് അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കി കഴിഞ്ഞു. അദ്ദേഹത്തിന്റെ മികവിൽ അൽ നസ്ർ ഇപ്പോൾ തകർപ്പൻ പ്രകടനമാണ് തുടർന്നുകൊണ്ടിരിക്കുന്നത്.