മെസ്സിയെ സ്വന്തമാക്കണം,പുതിയ പ്ലാനുകളുമായി സൗദി അറേബ്യ!

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ലയണൽ മെസ്സിയെ സ്വന്തമാക്കാൻ സൗദി അറേബ്യൻ വമ്പൻമാരായ അൽ ഹിലാൽ പരമാവധി ശ്രമിച്ചിരുന്നു.ലോക റെക്കോർഡ് സാലറിയായിരുന്നു അവർ മെസ്സിക്ക് വാഗ്ദാനം ചെയ്തിരുന്നത്.എന്നാൽ മെസ്സി അത് നിരസിക്കുകയായിരുന്നു. തുടർന്ന് അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിയിലേക്ക് ലയണൽ മെസ്സി എത്തുകയും ചെയ്തു. അൽ ഹിലാലാവട്ടെ നെയ്മറെയാണ് പിന്നീട് സ്വന്തമാക്കിയത്.

MLS ന്റെ പ്ലേ ഓഫിലേക്ക് യോഗ്യത നേടാൻ ഇന്റർ മയാമിക്ക് സാധിച്ചിട്ടില്ല. ഒക്ടോബർ 22ആം തീയതിയോടുകൂടി ഇന്റർ മയാമിയുടെ ഈ സീസൺ അവസാനിക്കും.ഈ അവസരം ഉപയോഗപ്പെടുത്താനുള്ള പുതിയ പദ്ധതികൾ സൗദി അറേബ്യ തയ്യാറാക്കിയിട്ടുണ്ട്. അതായത് ആറു മാസത്തെ ലോൺ അടിസ്ഥാനത്തിൽ ലയണൽ മെസ്സിയെ സ്വന്തമാക്കാൻ സൗദി അറേബ്യ ഉദ്ദേശിക്കുന്നുണ്ട്.

സൗദിയുടെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന് കീഴിലുള്ള ഏതെങ്കിലും ഒരു ക്ലബ്ബിലേക്ക് മെസ്സിയെ എത്തിക്കാനാണ് സൗദിയുടെ ആഗ്രഹം. പ്രമുഖ സ്പാനിഷ് മാധ്യമമായ സ്പോർട്ടാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പക്ഷേ ലയണൽ മെസ്സി ലോൺ അടിസ്ഥാനത്തിൽ ഇന്റർ മയാമി വിടാനുള്ള യാതൊരുവിധ സാധ്യതകളും ഇവിടെയില്ല.ബാഴ്സയിലേക്ക് മെസ്സി ലോണിൽ എത്തുമെന്നുള്ള റൂമറുകൾ നേരത്തെ ഉണ്ടായിരുന്നു.പക്ഷേ മെസ്സിക്ക് അത്തരത്തിലുള്ള പദ്ധതികൾ ഇല്ല എന്നുള്ളത് മാധ്യമങ്ങൾ കണ്ടെത്തുകയും ചെയ്തിരുന്നു.

ഇന്റർ മയാമിക്കൊപ്പം തന്നെയാണ് ലയണൽ മെസ്സി തുടരുക.അർജന്റീന നാഷണൽ ടീമിനോടൊപ്പം പ്രധാനപ്പെട്ട വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളും മെസ്സിക്ക് കളിക്കാനുണ്ട്.പക്ഷേ മെസ്സിയെ എത്തിക്കാൻ സൗദി അറേബ്യക്ക് കഴിഞ്ഞാൽ അതൊരു വലിയ നേട്ടം തന്നെയായിരിക്കും. എന്തെന്നാൽ മെസ്സിയും റൊണാൾഡോയും മുഖാമുഖം വരുന്ന മത്സരങ്ങൾ വീണ്ടും കാണാനുള്ള അവസരം ഫുട്ബോൾ ലോകത്തിന് ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *